ബിജെപി പാക്കിസ്ഥാനെ മാതൃകയാക്കണം.

ഇരിഞ്ഞാലക്കുട: ക്രിസ്ത്യാനികൾക്ക് പാക്കിസ്ഥാൻ നൽകുന്ന പരി​ഗണന ബിജെപി മാതൃകയാക്കണമെന്ന് ഇരിഞ്ഞാലക്കുട രൂപത. സീറോ മലബാർ സഭയുടെ ഭാ​ഗമായ ഇരിഞ്ഞാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയുടെ മുഖപ്രസം​ഗത്തിലാണ് നിർദേശം.പാക്കിസ്ഥാൻ സർക്കാർ അവിടത്തെ ക്രിസ്ത്യാനികൾക്ക് നൽകുന്ന പരി​ഗണന മാതൃകാപരമാണ്. അക്കാര്യം ഇന്ത്യൻ സർക്കാരും പിന്തുടരണം. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസം​ഗം. ഖുർആനെ നിന്ദിച്ചു എന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 16ന് പാകിസ്ഥാനിലെ ജരൻവാലയിൽ 21 ക്രൈസ്തവ ദേവാലയങ്ങളും നൂറോളം വീടുകളും വർഗീയവാദികൾ തകർത്തിരുന്നു. പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയായ അൻവർ ഉൽ ഹഖ് കക്കർ അക്രമത്തെ തള്ളിപ്പറയുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ത്യയിൽ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി ഇത് വരെ തയ്യാറായിട്ടില്ല.മാർ പോളി കണ്ണൂക്കാടനാണ് ഇരിഞ്ഞാലക്കുട രൂപത മെത്രാൻ. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ തകർന്ന് പോയ കേരളത്തിലെ ക്രിസ്തിയ സഭകളുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാ​ഗമായി ബിജെപി മുൻ രാജ്യസഭ എം.പി കൂടിയായ നടൻ സുരേഷ്​ഗോപി കെ.സി.ബി.സി ആസ്ഥാനത്ത് എത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് എതിർപ്പ് വ്യക്തമാക്കി ഇരിഞ്ഞാലക്കുട രൂപതയുടെ മുഖപ്രസം​ഗം പുറത്ത് വന്നിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

ഡോക്ടർമാരും നഴ്സുമാരും ഓവർകോട്ട് ഖാദിയാക്കണം; ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി....

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!