യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍ ഏറ്റവും കൂടുതൽ ഭയം ഉണ്ടാക്കുന്ന കാര്യമാണ് വിസ എക്സ്റ്റന്‍ഷന്‍ ലഭിക്കുമോ എന്നത്. എന്നാൽ ഇതിനു അവസാനമായിരിക്കുകയാണ് എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.
ഇപ്പോൾ യുകെയില്‍ സ്പോണ്‍സര്‍ഷിപ് എക്സ്റ്റന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കിയ ശേഷം മാത്രമേ പുതിയ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് അനുവദിക്കാവൂ എന്ന തരത്തില്‍ പുതിയ നിയമ പരിഷ്‌കാരം കൊണ്ടുവരികയാണ് എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഡള്‍ട്ട് സോഷ്യല്‍ കെയറില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ യു കെയില്‍ എത്തിയവര്‍ക്ക് ആ ആഗ്രഹം സാധ്യമാക്കുന്ന തരത്തിലുള്ളതാണ് പുതിയ നിയമം.
ഇതനുസരിച്ച് ഏപ്രില്‍ ഒന്‍പതു മുതല്‍, കെയര്‍ പ്രൊവൈഡര്‍മാര്ക്ക് വിദേശത്തു നിന്നും പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യണമെങ്കിൽ അതിനു മുന്നേ അവർ ഇംഗ്ലണ്ടില്‍ തന്നെയുള്ള, പുതിയ സ്‌പോണ്‍സര്‍ഷിപ് ഉള്ള കെയര്‍ വര്‍ക്കറെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു എന്നത് തെളിയിക്കേണ്ടതായി വരും. ഇത് നിലവിൽ അവിടെയുള്ള കെയർ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഗുണകരമാകും.
സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് ഏതെങ്കിലും കാരണവശാല്‍ റദ്ദായാലും, പുതിയ സ്‌പോണ്‍സറെ കണ്ടെത്തുക എന്നത് ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കെയറര്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമാകും എന്നാണു വിലയിരുത്തൽ.
അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….
അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ കൗണ്ടിയിലെ Athyയിൽ താമസിക്കുന്ന മനോജ് ജോൺ ബീന വർഗ്ഗീസ് ദമ്പതികളുടെ മകൻ ഫെബിൻ മനോജ് ആണ് സുവർണ്ണ നേട്ടത്തിന് അർഹനായത്.
സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ഫെബിൻ ഇടം നേടിയത്. 2025 ഏപ്രിൽ 3 മുതൽ ഏപ്രിൽ 12 വരെയാണ് പര്യടനം. അഞ്ച് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്നതാണ് പരമ്പര. അയർലൻഡ് U19 ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ-ഐറിഷ് കളിക്കാരനാണ് ഫെബിൻ. കഴിഞ്ഞ വർഷം അയർലൻഡിന്റെ U17 ദേശീയ ക്രിക്കറ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ ഈ നേട്ടവും എത്തിയിരിക്കുനന്ത്.
ആഭ്യന്തര മത്സരങ്ങളിൽ ഓൾറൗണ്ടറായ ഫെബിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അയർലൻഡ് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫെബിനും ഒപ്പമുള്ളവരും.
നേഹ ജോൺ സഹോദരിയാണ്. ക്രിക്കറ്റ് പ്രേമികൾക്കും, സമൂഹത്തിനും ഒന്നടങ്കം നന്ദി അറിയിക്കുന്നതായി കുടുംബം അറിയിച്ചു. ഈ നേട്ടത്തിലെത്താൻ തന്നെ പിന്തുണച്ച് സഹായിച്ച എല്ലാവർക്കും ഫെബിൻ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.