web analytics

രണ്ടാം ട്വന്റി20യിൽ സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ; 46 പന്തുകളിൽ തകർപ്പൻ സെഞ്ചുറിയുമായി അഭിഷേക് ശർമ; സിംബാബ്‍വെക്ക്‌ 235 റൺസ് വിജയലക്ഷ്യം

ഒന്നാം മത്സരത്തിലെ തോൽവി ഇന്ത്യയെ ഉണർത്തി. രണ്ടാം ട്വന്റി20യിൽ സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ നേടിയത് 234 റൺസ് നേടി. മത്സരത്തിന്റെ ആദ്യ പത്തോവറുകളിൽ 74 റൺസെടുത്ത ഇന്ത്യ പിന്നീടുള്ള 10 ഓവറിൽ അടിച്ചത് 160 റൺസാണ്.|(Big score for India against Zimbabwe in 2nd Twenty20)

ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ സെഞ്ചറി നേടി. 46 പന്തുകളിൽനിന്നാണ് അഭിഷേക് ഇന്ത്യയ്ക്കായി കന്നി സെഞ്ചറി അടിച്ചത്. എട്ടു സിക്സുകളും ഏഴു ഫോറുകളും താരം ബൗണ്ടറി കടത്തി. വെല്ലിങ്ടൻ മസകട്സയുടെ പന്തിൽ ഡിയോൺ മയർസ് ക്യാച്ചെടുത്താണു താരം പുറത്തായത്.

ഋതുരാജ് ഗെയ്ക്‌വാദ് 47 പന്തുകളിൽനിന്ന് 77 റണ്‍സെടുത്തു പുറത്താകാതെനിന്നു. 22 പന്തുകൾ നേരിട്ട റിങ്കു സിങ് 48 റൺസുമായി തിളങ്ങി.സീനിയര്‍ ടീമിൽ അഭിഷേകിന്റെ രണ്ടാം മത്സരമാണിത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img