web analytics

രണ്ടാം തവണ കറി ചോദിച്ചപ്പോൾ മുടിപ്പിക്കാനിറങ്ങിയോ എന്ന് വെയ്റ്റർ; പിന്നെ കൂട്ടയടി…! കട്ടപ്പന നഗരത്തിൽ ഇന്ന് നടന്നത്….VIDEO

ഇടുക്കി കട്ടപ്പന നഗരത്തിൽ ഹോട്ടലിൽ നടന്ന കൂട്ടത്തല്ലിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. ജഗ്ഗ് ഉപയോഗിച്ചുള്ള അടിയിലാണ് പലർക്കും തലക്ക് പരിക്കേറ്റത്. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം.

ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരൻ മുടുപ്പിക്കാനിറങ്ങിയോ എന്നു പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും വാക്കേറ്റത്തിൽ ഏർപ്പെടുകയും വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

സംഭവത്തിൽ ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടൽ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി.

ഹോട്ടലിന് സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാൻ വണ്ടിപ്പെരിയാർ മ്ലാമലയിൽ നിന്നും എത്തിയവർക്കാണ് പരിക്കേറ്റത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img