കുടുംബത്തിന്റെ വാർഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിയിൽ രജിസ്ടർ ചെയ്യുന്നത് വളരെ എളുപ്പമാണ്.
മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പരിരക്ഷയ്ക്കു കുടുംബത്തിന്റെ വരുമാനപരിധി ബാധകമായിരിക്കില്ല. 6 കോടിയോളം മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പുതിയ പദ്ധതി ഗുണം ചെയ്യും.
പദ്ധതി അനുസരിച്ചു മുതിർന്നയാളുള്ള കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണു നൽകുന്നത്. ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കിൽ ഈ ആനുകൂല്യം പങ്കുവയ്ക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് ഇത് ലഭിക്കില്ല.
അതേസമയം, നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധികപരിരക്ഷയും ലഭിക്കും. ഈ അധികപരിരക്ഷ മുതിർന്നവർക്ക് മാത്രമായിരിക്കും.
പുതിയതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പിഎം–ജെഎവൈ കാർഡ് ലഭ്യമാക്കും. സിജിഎച്ച്എസ്, എക്സ്–സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ്ര–സംസ്ഥാന പദ്ധതികളിൽ നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് അത് തുടരുകയോ, ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം.
സ്വകാര്യ ഇൻഷുറൻസുള്ളവർക്കും ഇഎസ്ഐ സ്കീമിന്റെ ഭാഗമായവർക്കും അധികപരിരക്ഷയായി ‘ആയുഷ്മാൻ ഭാരത്’ കവറേജ് ലഭിക്കും. പുതിയ പദ്ധതിക്കായി കേന്ദ്രവിഹിതമെന്ന നിലയിൽ 3,437 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമനുസരിച്ച് ഈ തുക വർധിപ്പിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. നിലവിൽ 12.34 കോടി കുടുംബങ്ങളിലായി 55 കോടിയാളുകൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്
- പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം.
- ആയുഷ്മാൻ കാർഡുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷിക്കണം ഇ.കെ.വൈ.സി. പൂർത്തിയാക്കുകയും വേണം.
- കേരളത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.
ആർക്കൊക്കെ?
- നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിർന്ന പൗരർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ
- ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽപങ്കുവെക്കും
- നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്നപൗരർക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.”
ആയുഷ്മാൻ ഭാരത് ആരോഗ്യ യോജനയുടെ ഗുണഭോക്താക്കൾ ആരൊക്കെ?
70 വയസ്സില്‍ കൂടുതലുള്ള എല്ലാ മുതിര്‍ന്ന പൗരര്‍ക്കും സാമൂഹിക-സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രത്യേക കാര്‍ഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.
ആയുഷ്മാൻ ഭാരത് ആരോഗ്യ യോജന അർഹത പരിശോധിക്കുന്നത് എങ്ങനെ?
https://pmjay.gov.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
”Am I Eligible” എന്ന സെക്ഷന്‍ തിരഞ്ഞെടുക്കുക.
മൊബൈല്‍ നമ്പറും കോഡും നല്‍കുക.
ഒടിപി വെരിഫിക്കേഷന്‍ നടത്തുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം ‘സബ്മിറ്റ്’ ചെയ്യാം.
70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം; ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക https://abdm.gov.in/
തിരിച്ചറിയല്‍ തെളിവുകള്‍ സമര്‍പ്പിക്കുക
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന ഐഡി ഉപയോഗിച്ച് ഇ-കാര്‍ഡ് പ്രിന്‍റ് ചെയ്യുക
ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്‌കീമിന്‍റെ ഗുണഭോക്താക്കളാകാന്‍ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും അപേക്ഷിക്കാം. ആധാർ കാർഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ തയ്യാറാക്കി വച്ച് അപേക്ഷിക്കാന്‍ തുടങ്ങാം.