ജവാൻ സൂപ്പർ ഹിറ്റ് സന്തോഷത്തിനിടെ മകന്റെ മുഖം വെളിപ്പെടുത്തി അറ്റ്‌ലി

സിനിമാലോകത്തെ പുത്തൻ വിശേഷമാണ് അറ്റ്‌ലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ ജവാൻ ‘ ..ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായാണ് ‘ജവാൻ മുന്നേറുന്നത്. ഇതോടെ തുടർച്ചയായി നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്‌ലി മാറി.ഇതിനു മുമ്പ് വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെറി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു.ഏറ്റവും വേഗത്തിൽ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാൻ മാറി. ഈ സന്തോഷത്തിനിടെ തന്റെ മകൻ മീറിന്റെ മുഖം അറ്റ്‌ലി വെളിപ്പെടുത്തി ..നടി പ്രിയയെ അറ്റ്‌ലി വിവാഹം കഴിച്ച്‌ ദമ്പതികൾക്ക് അടുത്തിടെയാണ് ആൺകുട്ടി പിറന്നത് .. മകനോടൊപ്പം ചെലവഴിക്കാൻ ചെറിയ ഇടവേള എടുക്കാനാണ് ഇപ്പോൾ അറ്റ്‌ലി തീരുമാനിച്ചിരിക്കുന്നത് .കഴിഞ്ഞ ദിവസം രാത്രിയാണ് അറ്റ്‌ലി സോഷ്യൽ മീഡിയയിൽ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത് .. തന്റെ ചിത്രം ജവാൻ സിനിമ പോലെത്തന്നെ ആരാധകർ മകന്റെ ഫോട്ടോയും ഏറ്റെടുത്തു .ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്

ചിത്രം ആദ്യ ദിനം നൂറ് കോടിയിലധികം രൂപ ആ​ഗോളതലത്തിൽ നേടിയിരുന്നു എന്ന വിവരം സംവിധായകൻ അറ്റ്ലീ പങ്കുവെച്ചിരുന്നു..നയൻതാര, വിജയ് സേതുപതി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോൺ, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ‘ജവാൻ’ നിർമിച്ചിരിക്കുന്നത്.

ബോക്സോഫീസിൽ പുതുചരിത്രം കുറിച്ച് ജവാൻ : 500 കോടി ക്ലബ്ബിൽ.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ആശമാർക്ക് ഇപ്പോൾ കിട്ടുന്നത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല…

ദില്ലി: ആശമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടിൽ...

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!