കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ. ഇൻസോമ്നിയ രോഗത്തിന് കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയതു കൊണ്ടാണ് ആശുപത്രി വാസം വേണ്ടിവന്നതെന്നും താരം വെളിപ്പെടുത്തി.
ശരിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയാണ് ഇൻസോമ്നിയ. താനുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും കൽപന രാഘവേന്ദർ പറഞ്ഞു.
യഥാർഥ വസ്തുത തന്റെ മകൾ തന്നെ വ്യക്തമാക്കിയ ശേഷവും ഒരു വിഭാഗം ആളുകൾ സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചെന്ന് താരം പറയുന്നു.
ഇത് തന്റെ തൊഴിൽ ജീവിതത്തിനും സമൂഹത്തിലെ മാന്യതയ്ക്കും ദോഷമുണ്ടാക്കി. തന്റെ ഭർത്താവിനെയും മകളെയും കുടുംബത്തെയും കുറിച്ചു തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണു അവർ പ്രചരിപ്പിച്ചത്. താൻ പൂർണമായി സുഖപ്പെട്ടെന്നും കുടുംബത്തോട് ഒപ്പമാണെന്നും കൽപന പറഞ്ഞു.
കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണു; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.
നല്ലളം കീഴ് വനപാടം എം പി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ (7) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 8 മണിയോടെ ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ബില്‍ഡിങ്ങിലാണ് അപകടം നടന്നത്.
കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍നിന്നു കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.