web analytics

‘നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; യുവാവിനെ വീട്ടിൽ കയറി നായയെ വിട്ടു കടിപ്പിച്ച പ്രതി പിടിയിൽ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി നായയെ കൊണ്ട് കടിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ പിടികൂടി പോലീസ്. തിരുവനന്തപുരത്ത് കമ്രാന്‍ സഫീറിനെയാണ് കഠിനംകുളം പൊലിസ് പിടികൂടിയത്. മൂന്ന് ദിവസമായി ഒളിവില്‍ കഴിയുന്നതിനിടെ ചാന്നാങ്കരയില്‍ വച്ചാണ് പ്രതി പിടിയിലായത്.(Attack on youth with dog; accused was arrested)

കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെയാണ് സംഭവം. കഠിനംകുളം ചിറയ്ക്കളിൽ താമസിക്കുന്ന സക്കീര്‍ (32) ആണ് നായയുടെ കടിയേറ്റത്. സഫീര്‍ നായയുമായി വീട്ടിനു സമീപത്തുകൂടി പോകുമ്പോൾ ‘വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതാണ് ,നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ന്നു എന്ന് സക്കീർ പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ പ്രതി നായയുമായി സക്കീറിന്റെ വീട്ടില്‍ എത്തി കടിപ്പിക്കുകയായിരുന്നു.

സക്കീറിന്റെ മുതുകിലാണ് നായയുടെ കടിയേറ്റത്. വഴിയിലൂടെ പോയിരുന്ന അതിഥി തൊഴിലാളിയെയും നായ കടിച്ചു. തുടർന്ന് സക്കീർ പരാതി പെട്ടതിനെ പ്രകോപനത്തിൽ പ്രതി സക്കീറിന്റെ വീട്ടിലെത്തി കൈയില്‍ കരുതിയ പെട്രോള്‍ തറയില്‍ ഒഴിച്ച് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ലഹരി വസ്തു വില്‍പന കേസില്‍ ജയിലില്‍ ആയ സഫീര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

Related Articles

Popular Categories

spot_imgspot_img