സിനിമാസ്വാദകരില്‍ കാത്തിരിപ്പ് ഉണര്‍ത്തുന്ന ചില സിനിമകള്‍ ഉണ്ട്. സംവിധായകന്‍- നടന്‍ കോമ്പോയോ, നടനോ, സംവിധായക തിരക്കഥാ കോമ്പോ ഒക്കെ ആയിരിക്കും അതിന് കാരണം..ആഘോഷവേളകള്‍ ആനന്ദകരമാക്കാന്‍ അത്തരം സിനിമകള്‍ എത്താറുമുണ്ട് .
ആഘോഷങ്ങള്‍ക്ക് സിനിമ ഒഴിവാക്കാത്തവരാണല്ലോ മലയാളികള്‍ . ഇനി വരാന്‍ ഇരിക്കുന്ന ക്രിസ്മസ് കാലത്തും ധാരാളം മലയാള സിനിമകളാണ് റീലിസിനെത്തുന്നത് . ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഡിസംബറില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമ ആസ്വാദനം സമ്മാനിക്കുകയും ചെയ്ത ആട് സിനിമയുടെ മൂന്നാം ഭാഗം’ആട് 3യും ഡിസംബറില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ് .
കഴിഞ്ഞ അഞ്ച് വര്‍ഷമായി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം . ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച ബെന്യാമിന്റെ നോവല്‍ അതേപേരില്‍ സിനിമ ആകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. നിരവധി പേര്‍ വായിച്ച് തഴമ്പിച്ച, മനസില്‍ വരച്ചിട്ട നജീബിന്റെ ജീവിതം സ്‌ക്രീനില്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ ഒരു വലിയ റിസ്‌ക് എടുത്ത് ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ബ്ലെസി ആണ്. മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ പൃഥ്വിരാജ് ആണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനായി പൃഥ്വി നടത്തിയ മേക്കോവറുകളും ത്യാഗങ്ങളും ഏറെ വലുതായിരുന്നു. ചിത്രം ഡിസംബറോടെ റിലീസിനെത്തും എന്നാണ് സൂചന.
അജു വര്‍ഗീസും നീരജ് മാധവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലവകുശയുടെ രണ്ടാം ഭാഗമാണ് ലവകുശ 2.16 ഡിസംബര്‍ 2023നാണ്
റിലിസ് തീയതി . കൂടാതെ 21 ഡിസംബര്‍ 2023 ഷെയ്ന്‍ നിഗം നായകനാവുന്ന പൈങ്കിളിയും എത്തും . ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം നേര് 2023 ഡിസംബര്‍ 21 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍, പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി എസ് വിനായക് എഡിറ്റിംഗും സതീഷ് കുറുപ്പും ഛായാഗ്രഹണം നിര്‍വ്വഹിച്ചു. വിഷ്ണു ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
‘പകല്‍ നക്ഷത്രങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ രാജീവ് നാഥും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത് ഒന്നാം സര്‍ എന്ന ചിത്രത്തിലാണ്. കാരൂരിന്റെ പ്രശസ്ത ചെറുകഥയായ പൊതിച്ചോറിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപകനായാണ് മോഹന്‍ലാല്‍ എത്തുന്നത്.16 ഡിസംബര്‍ 2023 നു ചിത്രമെത്തും
സ്വാസിക ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമായ വമ്പത്തിയും ക്രിസ്മസ് ലിസ്റ്റില്‍ ഉണ്ട് . ലാല്‍ ബിജോ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഫിലിം ഫോറസ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂരജ് വാവയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ ബിജോയും അഷ്റഫ് മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം 22 ഡിസംബര്‍ 2023 ന് റിലീസിനെത്തും .
ബാബു ആന്റണിയാണ് നായകന്‍ ആകുന്ന ദി ഗ്രേറ്റ് എസ്‌കേപ്പ് സ്റ്റോറി , സുരേഷ് ഗോപി, പ്രിയാമണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രശാന്ത് മാമ്പള്ളി സംവിധാനം ചെയ്ത ഒരു കുടുംബ മലയാള ചിത്രമായ പപ്പ, നിവിന്‍ പോളി, ജനനി അയ്യര്‍ എന്നീ കൂട്ടുകെട്ടില്‍ എഡിസണ്‍ ഫോട്ടോസ് സ്റ്റോറി തുടങ്ങി അന്‍പതോളം ചിത്രങ്ങളാണ് നിലവില്‍ ഡിസംബര്‍ മാസത്തെ മാത്രം ലക്ഷ്യമാക്കി വരുന്നത്.
Read Also : അമല പോൾ വിവാഹിതയാകുന്നു; വൈറലായി പ്രപ്പോസല്‍ വീഡിയോ, വരനെ തിരിച്ചറിഞ്ഞ് ആരാധകർ