web analytics

സ്കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം; ഒരു മരണം

വയനാട്: വയനാട് മേപ്പാടിയിലാണ് വാഹനാപകടം നടന്നത്. സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ മേപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്.

വാഹനാപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ പരിക്കുകളൊന്നും തന്നെ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ?

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ അടിമാലി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് കൂടി ഉണ്ടായതാണ് മരണകാരണം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന് 45 ദിവസത്തിന്റെ വാക്‌സിൻ എടുത്തത്. ശാന്തൻപാറ ഗവ. ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത് . ഇതാണോ മരണം സംഭവിക്കാൻ കാരണമെന്ന് സംശയമുണ്ട്.

വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img