web analytics

87 ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്‌യു; കാരണമിതാണ്

തിരുവനന്തപുരം: കെഎസ്‌യുവില്‍ ഭാരവാഹികൾക്കെതിരെ കൂട്ട നടപടി. 107 ഭാരവാഹികളെ പാർട്ടി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ലഹരി വിരുദ്ധ യാത്രയായ ‘ക്യാമ്പസ് ജാഗരണ്‍ യാത്ര’യില്‍ പങ്കെടുക്കാത്തതിനാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്.

കെഎസ്‌യു ജില്ലാ നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് എതിരെയാണ് നടപടി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലയിലെ ഭാരവാഹികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് കെഎസ്‌യുവിന്റെ നീക്കം.

ജില്ലാ ഭാരവാഹികളോടും അസംബ്ലി പ്രസിഡന്റ്‌മാരോടും വിശദീകരണം തേടിയിട്ടുണ്ട്. കാരണം തൃപ്തികരമല്ലാത്തവരെ സസ്പെൻ്റ് ചെയ്യാനാണ് തീരുമാനം. നോട്ടീസിന് മറുപടി നൽകിയിട്ടുള്ള ഭാരവാഹികളുടെ വിശദീകരണം യാത്ര അവസാനിച്ച ശേഷം പരിശോധിക്കും.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ യാത്ര നടക്കുന്നത്. കാസർ​ഗോഡ് നിന്നാണ് യാത്ര ആരംഭിച്ചത്. ഈ ജാഥയിൽ പങ്കെടുക്കാത്തവർക്കെതിരെയാണ് നടപടി. ജാഥ കടന്നു പോയ ജില്ലകളിലെ ജില്ലാ ഭാരവാഹികൾക്ക് എതിരയാണ് നടപടി സ്വീകരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img