web analytics

കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്‌മണ കുടുംബങ്ങളും പട്ടിണിയിൽ…കെപിസിസി പരിപാടിയിൽ ഇടതു നേതാവ് പറഞ്ഞത്…

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രാഹ്‌മണർക്ക് കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ.

കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ ബ്രാഹ്‌മണർക്ക് സാധിക്കാത്തതിന് കാരണം ജനിതകപരമായ പ്രശ്‌നങ്ങളാലാണെന്നും ജി സുധാരകൻ പറഞ്ഞു.

കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്‌മണ കുടുംബങ്ങളും ഇപ്പോൾ കൊടും പട്ടിണിയിലാണ്. അവർക്ക് സ്വന്തമായി ഭൂമിപോലുമില്ലാത്തവരുണ്ട്. അവർക്ക് ഒന്നുമില്ല കേരളത്തിൽ.

ചെറിയ സർക്കാർ ഉദ്യോഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളതെന്നും ജി സുധാകരൻ ചോദിക്കുന്നു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി.

കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ലലോ. അത് പരമ്പാരഗതമായിട്ടുള്ള ജനറ്റിക്‌സ് ഡെവലപ്‌മെന്റാണെന്നും ജി സുധാകരൻ പറഞ്ഞു.

അതേസമയം നേരത്തെ കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് സുധാകരനെതിരെ സോഷ്യൽമീഡിയകളിൽ ഇടത് അനുകൂലികൾ ശക്തമായ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് പുതിയ പ്രസ്താവന.

ഇതിന് പിന്നാലെയാണ് കേരളത്തിലെ ബ്രാഹ്‌മണർ അതി ദരിദ്രരാണെന്ന പ്രസ്താവനയുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്. ബ്രാഹ്‌മണർക്ക് കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന ജി സുധാകരന്റെ പ്രസ്താവന കൂടി എത്തിയതോടെ സൈബറിടങ്ങളിൽ വീണ്ടും ജി സുധാകരനെതിരെ വിമർശനം കനക്കുകയാണ്.

വലതുപക്ഷ ഹൈന്ദവ സംഘടനകൾ പോലും ചിന്തിക്കാൻ മടിക്കുന്ന ഇത്തരം പ്രസ്താവന കൊണ്ട് സുധാകരൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്തെന്ന ചോദ്യവും ഉയരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img