എ ആര്‍ റഹ്മാൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ 7.10ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.
നെഞ്ചുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നിലവിൽ ആശങ്കവേണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
ഇതുസംബന്ധിച്ച് അപ്പോളോ ആശുപത്രി വൈകാതെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കും എന്നാണ് കരുതുന്നത്. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്.
മദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ യുവാവിന്റെ അക്രമം: സ്ഥലത്തെത്തിയ എസ്.ഐ.യ്ക്കും മർദ്ദനം
വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിലായ യുവാവ് യുവതിയുടെ വീട്ടിൽക്കയറി അസഭ്യം പറയുകയും കോഴിക്കൂട് അടിച്ചു തകർക്കുകയും ചെയ്തു. അതിക്രമം ഭയന്ന് യുവതി വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു. തുടർന്ന് സ്ഥലതെത്തിയ പോലീസ് സംഘത്തിലെ എസ്.ഐ.യെയും യുവാവ് ഉപദ്രവിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച അടിമലത്തുറ സ്വദേശി റോയിയെ(28) വിഴിഞ്ഞം പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. ജീപ്പിനുളളിൽ കയറ്റിയപ്പോൾ ഇയാൾ സീറ്റുകളും വലിച്ചു കീറിയെന്ന് പോലീസ്.
യുവതിയുടെ വീട്ടിൽക്കയറി അതിക്രമം കാണിച്ചതിനും എസ്.ഐ ഉപദ്രവിച്ചതിനും സർക്കാർ മുതലുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
എസ്.ഐ.മാരായ സുജിത് ചന്ദ്രദാസ്, എസ്.ഐ.ദിനേശ്, പ്രശാന്ത്, സേവ്യർ, എസ്.സി.പി.ഒ. ഗോഡ് വിൻ, സി.പി.ഒ. ധനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്..