web analytics

ഇടുക്കിയിൽ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട തകർത്ത് സാമൂഹ്യ വിരുദ്ധര്‍: ആകെയുള്ള വരുമാനം നിലച്ച് യുവാവ്

ഇടുക്കി ചേറ്റു കുഴിയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട സാമൂഹ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ചേറ്റുകുഴി ഇഞ്ചനാല്‍ ആന്റണി അഗസ്റ്റിന്‍ മൂന്നുവര്‍ഷമായി ചേറ്റുകുഴി ടൗണില്‍ ലോട്ടറിയും നിത്യോപയോഗ സാധനങ്ങളും കച്ചവടം നടത്തുന്ന ഉന്തുവണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്.

സംഭവത്തില്‍ ചേറ്റുകുഴി സ്വദേശികൾക്ക് എതിരെ ആൻ്റണി കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കി. നാലുവര്‍ഷം മുമ്പ് തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ആന്റണി സുമനസുകളുടെ സഹായത്തോടെയാണ് ചേറ്റുകുഴി മലങ്കര കത്തോലിക്ക പള്ളിയോടുചേര്‍ന്ന് റോഡ് പുറമ്പോക്കില്‍ പെട്ടിക്കടയില്‍ ലോട്ടറി വ്യാപാരം തുടങ്ങിയത്.

ആഴ്ചകള്‍ക്ക് മുമ്പ് ബാങ്കില്‍നിന്ന് വായ്പയെടുത്ത് 50,000 രൂപയുടെ നിത്യോപയോഗ സാധനങ്ങളും വാങ്ങിയിരുന്നു. എന്നാല്‍ ഉന്തുവണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഴ്ച മുമ്പ് പ്രദേശ വാസികളിൽ ചിലർ ഭീഷണിപ്പെടുത്തിയതായി ആന്റണി പറയുന്നു.


21 ന് രാവിലെ എത്തിയപ്പോള്‍ ഉന്തുവണ്ടി സ്ഥലത്തുണ്ടായിരുന്നില്ല. തെരച്ചിലില്‍ കുറ്റിക്കാട്ടില്‍ കേടുപാട് വരുത്തിയ നിലയില്‍ കണ്ടെത്തി. ഇതോടെ നിര്‍ധന കുടുംബത്തിന്റെ ഉപജീവനമാര്‍ഗം നിലച്ചു.

ആന്റണിയുടെ ഭാര്യ മാനസികാരോഗ്യ ചികിത്സയിലാണ്. രണ്ട് മക്കള്‍ വിദ്യാര്‍ഥികളും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോട്ടറി വ്യാപാരം നടത്താന്‍ അനുവദിക്കണമെന്നും ആൻ്റണി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ ’13-ാം നമ്പർ’ കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ തള്ളി മന്ത്രിയുടെ മാസ്സ് എൻട്രി

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ '13-ാം നമ്പർ' കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ...

Related Articles

Popular Categories

spot_imgspot_img