കൊച്ചി: സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ചർച്ച നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളുടെ ആക്രമണത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.(Animal attacks: Kerala highcourt directs government to form grievance mechanism for victims)
മൃഗങ്ങളുടെ ആക്രമണത്തിന് നിരവധിപേരാണ് ഇരയാകുന്നത്. എന്നാൽ നിലവിൽ ഇതു സംബന്ധിച്ച് നിയമനിർമാണങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ചർച്ചകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകിയത്.