കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ് ആലുവ കൂട്ടക്കൊലക്കേസ്.
ഒരു കുടുംബത്തിലെ ആറ് പേരെ ഒരാൾ മാത്രം കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളി കേട്ടത്.
ഈ സംഭവത്തിന് 25 വയസ്സ് തികയുമ്പോൾ, ആ നടുക്കുന്ന കൊലപാതകത്തെ വെള്ളിത്തിരയിലെത്തിച്ച
‘രാക്ഷസ രാജാവ്’ എന്ന സിനിമയുടെ പിന്നാമ്പുറ കഥകൾ പങ്കുവെക്കുകയാണ് സംവിധായകൻ വിനയൻ.
ദാദാ സാഹിബിനും കരുമാടിക്കുട്ടനും ഇടയിൽ മമ്മൂട്ടി നൽകിയ ആ അപ്രതീക്ഷിത വെല്ലുവിളി
വിനയൻ സംവിധാനം ചെയ്ത ‘ദാദാ സാഹിബ്’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്ന സമയം. ഒപ്പം തന്നെ മുരളി പ്രധാന വേഷത്തിലെത്തുന്ന ‘കരുമാടിക്കുട്ടൻ’ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികളും നടക്കുന്നു.
ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി മമ്മൂട്ടി വിനയനോട് ഒരു പുതിയ സിനിമയെക്കുറിച്ച് ചോദിക്കുന്നത്.
“വിനയൻ ഒരു സബ്ജക്ട് നോക്കൂ, നമുക്ക് അടുത്ത മാസം തന്നെ ഷൂട്ടിംഗ് തുടങ്ങാം” എന്ന മമ്മൂട്ടിയുടെ വാഗ്ദാനം വിനയനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു.
പെട്ടെന്ന് ഒരു കഥ കണ്ടെത്തുക എന്നത് പ്രയാസകരമായിരുന്നെങ്കിലും ആവേശത്തോടെ അദ്ദേഹം അത് ഏറ്റെടുത്തു.
ആലുവയിലെ കൊലച്ചിരിയും മൂന്ന് രാത്രികൾ നീണ്ട തിരക്കഥാ രചനയും
അക്കാലത്ത് കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് ആലുവയിലെ കൂട്ടക്കൊലപാതക വാർത്തകളായിരുന്നു.
ക്രൂരനായ കൊലയാളി ആന്റണിയും ആ വീട്ടിലെ അംഗങ്ങളും തമ്മിലുള്ള ബന്ധവും കൊലപാതക രീതിയും വിനയന്റെ മനസ്സിൽ ഒരു സിനിമാ പ്രമേയമായി മാറി.
കരുമാടിക്കുട്ടന്റെ ജോലികൾ കഴിഞ്ഞ് രാത്രിയിലിരുന്നാണ് വിനയൻ ഈ കഥ രൂപപ്പെടുത്തിയത്.
വെറും മൂന്ന് നാല് ദിവസങ്ങൾ കൊണ്ട് സിനിമയുടെ ഏകദേശ രൂപം തയ്യാറാക്കി.
ചെന്നൈയിലെ വീട്ടിലെത്തി മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം ഉടൻ തന്നെ പച്ചക്കൊടി കാട്ടി.
‘ജനനായകന്‍’ മാറ്റിവെച്ച പൊങ്കല്‍; 9 വര്‍ഷം പെട്ടിയിലിരുന്ന ചിത്രം തിയറ്ററുകളിലേക്ക്
തിരക്കഥ പൂർത്തിയാക്കാതെ സെറ്റിലേക്ക്; ഹിറ്റായി മാറിയ രാമനാഥൻ ഐപിഎസ്
ഏറ്റവും രസകരമായ വസ്തുത, സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ അതിന്റെ പൂർണ്ണരൂപത്തിലുള്ള തിരക്കഥ തയ്യാറായിരുന്നില്ല എന്നതാണ്.
ഓരോ ദിവസവും കഥാസന്ദർഭങ്ങൾ വികസിപ്പിച്ചാണ് ചിത്രീകരണം മുന്നോട്ട് പോയത്.
മമ്മൂട്ടി അവതരിപ്പിച്ച രാമനാഥൻ ഐപിഎസ് എന്ന പോലീസ് ഓഫീസറും, കലാഭവൻ മണി അവിസ്മരണീയമാക്കിയ വില്ലൻ കഥാപാത്രവും വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തു.
സിനിമയിലെ വില്ലൻ കഥാപാത്രത്തിന് യഥാർത്ഥ പ്രതിയായ ആന്റണിയുമായി വലിയ സാമ്യമമുണ്ടായിരുന്നു. ദിലീപ്, മീന, കാവ്യ മാധവൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗമായി മാറി.
English Summary
As the infamous Aluva mass murder case marks its 25th anniversary, director Vinayan recalls the lightning-fast creation of his 2001 hit movie, ‘Rakshasa Rajavu’. Inspired by the real-life tragedy that shook Kerala, Vinayan developed the story in just three days following a suggestion from Mammootty.









