web analytics

കള്ളനാണെങ്കിലും ആളൊരു മാന്യനാ… കാണാതായ സ്വർണം ബക്കറ്റിൽ; തിരികെ കിട്ടിയ ആശ്വാസത്തിൽ കുടുംബം

കോഴിക്കോട്: മോഷണം പോയ സ്വർണം തിരികെ വീട്ടിൽ നിന്ന് തന്നെ ലഭിച്ചു. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂർ കൂടങ്ങരമുക്കിൽ ചക്കിങ്ങൽ ഷെറീനയുടെ വീട്ടിലാണ് ഈ വിചിത്ര സംഭവം. വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രങ്ങൾ ഇട്ടുവെച്ചിരുന്ന ബക്കറ്റിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. മോഷ്ടിച്ചെടുത്ത 30 പവൻ സ്വർണമാണ് കള്ളൻ തിരികെ കൊണ്ട് വെച്ചത്.

ശനിയാഴ്‌ച രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലായിരുന്നു മോഷണം. ഷെറീനയും വീട്ടുകാരും ബന്ധു വീട്ടിൽ പോയ നേരത്ത് ആയിരുന്നു സംഭവം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഷെറീനയുടെ മകളുടെ സ്വർണ്ണമാണ് മോഷണം പോയത്. വീടിൻറെ ഓട് പൊളിച്ചിറങ്ങിയാണ് കള്ളൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്.

സംഭവത്തിന് പിന്നാലെ ഷെറീന മുക്കം പൊലീസിൽ പരാതി നൽകുകയും സംഭവം വാർത്തയാകുകയും ചെയ്തിരുന്നു. വിഷയത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് പുറത്തുനിന്നും നഷ്ടപ്പെട്ട 30 പവനും കണ്ടെത്തിയത്. ആരാണ് മോഷ്ടിച്ചതെന്നും പിന്നീട് തിരികെ കൊണ്ടുവന്നതെന്നും കണ്ടെത്താനുള്ള വ്യാപക ശ്രമത്തിലാണ് പൊലീസ്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img