web analytics

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യമുമായി പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാർ രംഗത്തെത്തിയതോടെയാണ് പുതിയ രാഷ്ട്രീയ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 35 എഐഎഡിഎംകെ എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. രാജ്യസഭാ നേതാവും മൈലം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലായിരുന്നു എംഎൽഎമാരുടെ കൂടിക്കാഴ്ച.

ടിവികെ സർക്കാരിന് പിന്തുണ നൽകണമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പാർട്ടിയിലെ മറ്റൊരു വിഭാഗം ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇതോടെ എഐഎഡിഎംകെ പിളർപ്പിലേക്കു നീങ്ങുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ടിവികെയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് എഐഎഡിഎംകെ നേതൃത്വം ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ടിവികെ നേതാവ് വിജയിയുടെ അടുത്ത അനുയായികൾ എടപ്പാടി കെ. പളനിസ്വാമിയുമായി ചർച്ച നടത്തിയതായും വിവരങ്ങളുണ്ട്.

2024ൽ രൂപീകരിച്ച തമിഴക വെട്രി കഴകം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. ഇതോടെ കോൺഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള കക്ഷികളുമായി ടിവികെ സർക്കാർ രൂപീകരണ ചർച്ചകൾ തുടരുകയാണ്.

എഐഎഡിഎംകെ എംഎൽഎ ലീമ റോസ് മാർട്ടിൻ, ടിവികെ നേതൃത്വവും എടപ്പാടി കെ. പളനിസ്വാമിയും തമ്മിൽ ചർച്ച നടന്നതായി വെളിപ്പെടുത്തി. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായില്ല.

English Summary

A rift has reportedly emerged within AIADMK over supporting Vijay’s TVK in Tamil Nadu. A majority of newly elected AIADMK MLAs are said to favor backing TVK for government formation, while another faction opposes the move.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

Related Articles

Popular Categories

spot_imgspot_img