web analytics

‘ചൈല്‍ഡ് അബ്യൂസ് നേരിട്ടു, ഇപ്പോൾ അയാൾക്കൊരു പെൺകുട്ടിയുണ്ട്’ ; നടി ശ്രുതി രജനികാന്തിന്റെ വെളിപ്പെടുത്തൽ

ഹാസ്യ പരമ്പരകളിലൂടെ ജനപ്രിയയായ താരമാണ് ശ്രുതി രജനികാന്ത്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ശ്രുതി ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ നടുക്കുന്ന ഒരേടിനെക്കുറിച്ച് തുറന്ന് പറയുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതിയുടെ തുറന്നു പറച്ചില്‍. താൻ ഇക്കാര്യങ്ങൾ എവിടേയും പറഞ്ഞിട്ടില്ലെന്നും തന്നെ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു ഡാർക്ക് സൈഡാണെന്നും ശ്രുതി പറയുന്നു.

ശ്രുതിയുടെ വാക്കുകൾ:

”എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം. എന്നോട് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ നന്നായി തന്നെ എന്നെ ഹാന്‍ഡില്‍ ചെയ്യും. അതുകൊണ്ട് ആരും എന്നെ അബ്യൂസ് ചെയ്യാറില്ല. ഞാന്‍ തല്ലിയിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ തന്നെ കയറി തല്ലിയിട്ടുണ്ട്. അന്ന് മുതലേ ട്രോമയുണ്ട്. അന്ന് മുതല്‍ സ്വയം കൈകാര്യം ചെയ്ത് വരികയാണ്. അന്ന് മുതല്‍ സ്വയം സപ്രസ് ചെയ്ത് വരുകയാണ്. പിന്നീട് നടക്കുന്ന ഒരോ സംഭവങ്ങളിലും ആ അനുഭവം ഹോണ്ട് ചെയ്യും. ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ പ്രതികരിച്ചു പോകും. ഇതുവരെ വീട്ടില്‍ അറിയില്ല. ഇത് കാണുമ്പോള്‍ അമ്മ മിക്കവാറും എന്തുവാ എന്ന് ചോദിക്കും.

എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അറിയില്ല. ഞാന്‍ നല്ല ബോള്‍ഡ് ആയിരുന്നു. ഞാന്‍ ഫ്രീസ് ആയിപ്പോയിരുന്നില്ല. ഞാന്‍ ശബ്ദമുണ്ടാക്കുകയും പ്രതികരിക്കുകയും ചെയ്തുവെന്നാണ് താരം പറയുന്നത്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്. കുട്ടിയെ പ്രസവിക്കുകയും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ അയാം സോറി എന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു. ടേക്ക് കെയര്‍ ഓള്‍ ദ ബെസ്റ്റ് എന്ന് ഞാന്‍ മറുപടി നല്‍കി”.താരം പറയുന്നു.

Read Also:വിവിധ ഭാവത്തിൽ, രൂപത്തിൽ…കണ്ണൂർ ഇരിട്ടിയിൽ AI ക്യാമറയെ പരീക്ഷിക്കാനായി 50 ലധികം തവണ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്ക് ക്യാമറ തിരിച്ചു കൊടുത്ത എട്ടിന്റെ പണി !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img