web analytics

ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു; ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 ന്; കേരളത്തിൽ ഏപ്രിൽ 26 ന്; വോട്ടെണ്ണൽ ജൂൺ 4 ന്

ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിക്കുന്നു. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരഞ്ഞെടുപ്പ് തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കും.

നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം. 2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7
7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു.

96.8 കോടി വോട്ടമാരാണ് ഇന്ത്യയിലുള്ളതെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. 1.5 കോടി ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. 10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ ഉണ്ടാവുക.1.82 കോടി പുതിയ വോട്ടമാർ. തിരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകൾ തയാറാണെന്ന് കമ്മീഷൻ അറിയിച്ചു. 85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. രാജ്യത്ത് 49.7 കോടി പുരുഷൻമാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടമാരായി ഉള്ളത്. 1.5 കോടി ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. 10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ തയാറാണ്. 1.82 കോടി പുതിയ വോട്ടമാരാണുള്ളത്. തിരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകളും തയാറാണെന്ന് കമ്മീഷൻ അറിയിച്ചു. 85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം.

സ്ത്രീവോട്ടന്മാരുടെ എണ്ണം വർദ്ധിക്കുന്നതായി ഇലക്ഷൻ കമ്മീഷൻ. കായികമായി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമം ശക്തമായി തടയുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

 

(ഈ വാർത്ത അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്)

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img