മലയാള സിനിമ രംഗത്തെ ഏഴു നടന്മാർക്കെതിരെ പേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.Actress Minu Muneer filed a complaint against seven people including four actors
പ്രത്യേക അന്വേഷണസംഘത്തിനു മുന്നിലാണ് പരാതി നൽകിയത് എന്നതിനാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്റ്റർ ചെയ്യുക.
കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്. മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മിനു പരാതി നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്.
നടൻമാർ കൂടാതെ രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.
സംഭവമുണ്ടായ സമയത്ത് പരാതി നൽകാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും ഇനിയൊരാൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും മിനു പ്രതികരിച്ചു.