web analytics

യുഎഇയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം അവധിക്ക് നാട്ടിൽ വരാനിരിക്കെ

കോഴിക്കോട്: യുഎഇയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അതുൽ(27) ആണ് മരിച്ചത്. റാസ് അൽഖൈമയിലെ സ്‌റ്റീവൻ റോക്കിൽ വെച്ചാണ് അപകടമുണ്ടായത്.(A Malayali youth died after his truck overturned while working in Ras Al Khaimah)

ക്രഷറിലേക്ക് ലോഡുമായി വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അതുലാണ് ട്രക്ക് ഓടിച്ചിരുന്നത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയാണ് അതുൽ. കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img