web analytics

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു; വരൻ അടുത്ത സുഹൃത്ത്; വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയ നടി അഞ്ജു കുര്യൻ Actress Anju Kurian വിവാഹിതയാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ ജീവിതത്തെ പറ്റി അഞ്ജു കുര്യൻ അറിയിച്ചത്.

ഇന്നലെയായിരുന്നു വിവാഹനിശ്ചയം. സുഹൃത്തായ റോഷനെയാണ് അഞ്ജു വിവാഹം കഴിക്കുന്നത്.

2013-ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ആൻഡ് ഡാനിയേൽ എന്നീ സിനിമകളിലും അഞ്ജു പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

മേപ്പടിയാനിലെ അഞ്ജു കുര്യന്റെ നായികാവേഷം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. മോഡലിം​ഗിലൂടെയാണ് അഞ്ജു സിനിമയിലേക്കെത്തുന്നത്.

ഈ നിമിഷം വരെ തങ്ങളെ അനു​ഗ്രഹിച്ച ദൈവത്തോട് നന്ദിയെന്നും സ്നേഹവും സന്തോഷവും നിറഞ്ഞ ഞങ്ങളുടെ യാത്ര ഒരു അത്ഭുതം തന്നെയായിരുന്നുവെന്നും അഞ്ജു കുര്യൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img