‘ലളിതം, സുന്ദരം’; നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

ആലപ്പുഴ: ചലച്ചിത്ര നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് ലളിതമായാണ് വിവാഹം നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ വിഡിയോ അഞ്ജലിയും വിഷ്ണുവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’…എന്നാണ് വിവാഹ വിഡിയോയ്ക്ക് താഴെ ഇരുവരും കുറിച്ചത്.

സിനിമാലോകത്തെ നിരവധി പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

2017ൽ ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ അഭിനയ രംഗത്തേക്ക് എത്തിയത്. ആ വർഷം തന്നെ അനൂപിനൊപ്പം ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമയുടെ സംവിധായകനായും അരങ്ങേറി. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു.

വില്ലൻ, വിമാനം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രം ചെയ്തു. ‘അറ്റൻഷൻ പ്ലീസ്’ എന്ന സിനിമയിലെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img