തൃശൂർ: ആവേശം സിനിമയിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാര്‍വതിയാണ് വധു. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്.
വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ക്ഷേത്രത്തില്‍വെച്ചായിരുന്നു താലികെട്ട് നടന്നത്. തുടർന്ന് രജിസ്റ്റര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സിനിമയിലേക്ക് ചുവടു വെക്കുന്നതിന് മുൻപ് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് തൃശ്ശൂര്‍ സ്വദേശിയായ മിഥുട്ടി. റീലുകളിലെ പ്രകടനം കണ്ടതിന് ശേഷമാണു സംവിധായകന്‍ ജിത്തു മാധവന്‍ ആവേശത്തിലേക്ക് ക്ഷണിക്കുന്നത്.
ഇതിലെ ‘കുട്ടി’ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മേനെ പ്യാര്‍ കിയ’ ആണ് മിഥുട്ടിയുടെ അടുത്ത ചിത്രം.
അങ്ങനെ ഞങ്ങൾ ഒന്നിച്ചു… 16000 കോടി നേടിയ എന്റെ കമ്പനി അഞ്ച് വർഷം കൊണ്ട് തകർന്നു… അസിൻ്റെ ഭർത്താവ് പറയുന്നത്
മുംബൈ: വിവാഹ ശേഷമാണ് നടി അസിൻ തോട്ടുങ്കൽ സിനിമാ രംഗത്ത് നിന്നും വിട പറഞ്ഞത്. മെെക്രോമാക്സ് സ്ഥാപകനായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം കഴിച്ചത്. 2016 ലെ താര വിവാഹം ഏറെ ചർച്ചയായി. സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് അസിനും രാഹുൽ ശർമ്മയും. വിവാഹ ശേഷം അസിനെ ലൈം ലൈറ്റിൽ കണ്ടിട്ടേയില്ല.
16000 കോടിയുടെ വരുമാനത്തിൽ നിന്ന് വെറും അഞ്ച് വർഷം കൊണ്ട് തകർന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി മൈക്രോമാക്സ് ഉടമയും നടി അസിന്റെ ഭർത്താവുമായ രാഹുൽ ശർമ്മ രംഗത്തെത്തിയിരിക്കുകയാണ്.
മൊബൈൽ ഫോൺ രംഗത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായിരുന്നു രാഹുൽ ശർമ്മ.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയും അന്താരാഷ്ട്ര ബ്രാൻഡുകളെ വരെ ഏറ്റെടുക്കുകയും ചെയ്തെങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം കൂപ്പുകുത്തി.
ഇന്ത്യൻ വിപണിയിലേക്ക് ചൈനീസ് ബ്രാൻഡുകൾ ഉയർന്നുവന്നതായിരുന്നു മൈക്രോമാക്സിന്റെ തകർച്ചക്ക് കാരണമെന്ന് രാഹുൽ ശർമ പറയുന്നു. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിലായിരുന്നു രാഹുൽ ശർമയുടെ തുറന്ന് പറച്ചിൽ.
മൈക്രോമാക്‌സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 മൊബൈൽ ഫോൺ കമ്പനികളിൽ ഒന്നായിരുന്നു. നോക്കിയ , സാംസങ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മത്സരത്തെ ഇന്ത്യയിൽ വിജയകരമായി അതിജീവിച്ച സ്ഥാപനം.