web analytics

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. എറണാകുളത്ത് ദേശീയപാതയിൽ കറുകുറ്റി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടമുണ്ടായത്.

എറണാകുളം മാമ്പ്ര സ്വദേശി വർഗീസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പെട്രോൾ പമ്പിൽനിന്നിറങ്ങിയ കാർ വാനിൽ ഇടിച്ചു; 4 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകരയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് ദാരുണാന്ത്യം. ചോറോട് സ്വദേശികളായ കാർ യാത്രികരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15ഓടെയാണ് ദാരുണമായ സംഭവം.

അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. എന്നാൽ അപകട കാരണം വ്യക്തമല്ല.

പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമായാണ് കൂട്ടിയിടിച്ചത്. ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ബ്രദേഴ്സ് ബസ് സ്റ്റോപ്പിനു സമീപം പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ കയറിയ കാർ ദേശീയ പാതയിലേക്ക് കടക്കവെ എതിർ ദിശയിൽ നിന്നും വന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഈ ഭാഗത്ത് അടുത്തിടെയാണ് മൂരാട് പാലത്തിന്റെയും ദേശീയപാതയുടെയും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

കുററ്യാടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെയാണ് പെട്രോൾ പമ്പുള്ളത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img