web analytics

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം;പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെ നടപടി

കോഴിക്കോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം പോസ്റ്റ് ചെയ്ത നേതാവിനെ  പുറത്താക്കി സിപിഎം.കോഴിക്കോട്  പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെയാണ് നടപടി.‘നാട്ടുവാർത്ത’ എന്ന പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ  നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്.Action against Pudupadi Local Committee Secretary PK Shaijal

മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം പാർട്ടിനയത്തിന് വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണ് ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സി.പി.എം വാർത്താകുറിപ്പിൽ അറിയിച്ചു. 

ഈ വിഷയത്തെ മുൻ നിർത്തി വിശ്വാസികൾക്കിടയിൽ കുപ്രചരണം നടത്താനും പാർട്ടിയെ കടന്നാക്രമിക്കാനും ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളിൽ പാർട്ടി സഖാക്കളും നാട്ടുകാരും ജാഗ്രത പുലർത്തണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ബിന്ദു ഉദയൻ്റെ അധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഏരിയാ സെക്രട്ടറി കെ. ബാബു, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.സി. വേലായുധൻ, ടി.എ. മൊയ്തീൻ എന്നിവർ പങ്കെടുത്തു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം ടി.എ. മൊയ്തീനാണ് പകരം ചുമതല.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img