ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. അൽ ഉലയിൽ ബുധനാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്.
മദീനയിൽ നിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
- A quick 10-minute charge delivers up to 20 hours of immersive audio playback.; The flagship-level battery life delivers …
- A large 12.4 mm bass driver delivers uncompromisingly deep bass for powerful beats. Experience incredibly rich audio det…
- Anti-distortion audio technology ensures your audio playtime stays silky-smooth. Thanks to the larger sound cavity and i…
അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവം. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വയനാട് കൽപറ്റ സ്വദേശിയായ അലക്സ് ഈയിടെയാണ് മദീനയിൽ സന്ദർശനത്തിനായി എത്തിയത്.
നടവയൽ സ്വദേശിയായ കരിക്കൂട്ടത്തിൽ ബിജു-നിസി ജോസഫ് ദമ്പദികളുടെ മകളാണ് ടീന. മദീന കാർഡിയാക് സെന്ററിൽ രണ്ടു വർഷമായി നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ജൂൺ 16ന് ടീനയും അഖിലും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. കല്യാണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്.