കൊച്ചി: വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം ലോ കോളേജിന് മുൻപിലാണ് അപകടം നടന്നത്. വാൻ ഡ്രൈവർ വടുതല സ്വദേശി ജോണിയാണ് മരിച്ചത്.(Accident in kochi; driver died)
അമിത വേഗതയിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമീപത്തുണ്ടായിരുന്ന കോപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് അപകടം കണ്ടത്. തുടർന്ന് വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.