കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) യെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.A woman was arrested in the case of extorting money by offering a job in the postal department
തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്.
ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ അഖിൽ വിജയകുമാർ, എസ് സി പി ഒ ഉമേഷ്, സിപിഒ മാരായ വി.കെ.രെഗേഷ്, കെ.സി.ദിവ്യ, കെ.സി.ഐശ്വര്യ, കെ.വേണു എന്നിവരാണ് ഉണ്ടായിരുന്നത്.