web analytics

ക്ഷേമ പെൻഷൻ 25 മുതൽ! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും; തുക അനുവദിച്ചു

ക്ഷേമ പെൻഷൻ 25 മുതൽ! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും; തുക അനുവദിച്ചു

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഫെബ്രുവരി 25 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 1,050 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക നേരിട്ട് ക്രെഡിറ്റ് ചെയ്യും.

മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തി തുക കൈമാറുമെന്നും മന്ത്രി അറിയിച്ചു.

ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അതത് ബോർഡുകൾ വഴിയാണ് വിതരണം ചെയ്യുക.

അതേസമയം, 8.46 ലക്ഷം പേർക്ക് ലഭിക്കേണ്ട ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം വൈകുന്നതിനാൽ, കേന്ദ്ര വിഹിതമായി വരുന്ന 24.21 കോടി രൂപ സംസ്ഥാന സർക്കാർ മുൻകൂർ ആയി അനുവദിച്ചിട്ടുണ്ട്.

ഈ തുക കേന്ദ്ര സർക്കാരിന്റെ Public Financial Management System (PFMS) സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

English Summary
The Kerala government will begin distributing social security and welfare fund pensions from February 25. A total of ₹1,050 crore has been allocated, and around 62 lakh beneficiaries will receive ₹2,000 each. Bank transfers and doorstep delivery through cooperative banks will be arranged. The state has also advanced the central share for national pension beneficiaries due to delays from the Centre.

kerala-social-security-pension-distribution-february-25

Kerala pensions, social security pension, welfare fund pension, K N Balagopal, Thiruvananthapuram, PFMS, cooperative banks, Kerala government news

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ്

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ് മുംബൈ: ആക്‌സിസ് ബാങ്കിൽ...

Related Articles

Popular Categories

spot_imgspot_img