web analytics

മാനന്തവാടിയിൽ കാട്ടാനയ്ക്ക് മയക്കുവെടി വയ്ക്കാൻ നീക്കം

മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിറങ്ങി. ജില്ലാ കലക്ടർ രേണു രാജ് ആണ് ഈ വിവരം അറിയിച്ചത് . പിടികൂടിയ ശേഷം കർണാടകയിലേക്കു കൊണ്ടുപോകാനുള്ള സാധ്യത പരിശോധിക്കും. കർണാടക വനം വകുപ്പിന്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു.

ആന ടൗണിനോടു ചേർന്ന വയലിലാണ്. കോളജ്, സ്കൂൾ, ബസ് സ്റ്റാൻഡ്, മെഡിക്കൽ കോളജ്, ആദിവാസി കോളനി എന്നിവയുടെ സമീപത്തായാണ് ആന നിലയുറപ്പിച്ചിരുന്നത്. ഇവിടെവച്ച് വെടിവയ്ക്കുന്നത് ബുദ്ധിമുട്ടാണ്. വെടിയേറ്റാൽ ആന ഓടാനുള്ള സാധ്യതയുണ്ട്. ആന ഓടിയാൽ എവിടേക്കായിരിക്കും ചെന്നുകയറുക എന്ന് പറയാൻ സാധിക്കില്ല. അത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് ആശങ്ക.

ചതുപ്പ് നിലത്ത് ഏറെ നേരം നിന്നശേഷം ആന വീണ്ടും സഞ്ചാരം തുടങ്ങി. ആനയെ നിയന്ത്രിക്കാൻ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. ആന മാനന്തവാടിയിൽ എത്തിയിട്ട് ഏഴു മണിക്കൂറോളമായി. നോർത്തേൺ സിസിഎഫ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : ‘തമിഴക വെട്രി കഴകം’; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജയ്‌

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ അബുദാബി: ഹോർമുസ് കടലിടുക്കിലെ...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

പേളി–ശ്രീനിഷ് വഴക്ക്? എഐ വീഡിയോ വൈറൽ; വ്യാജ ദൃശ്യങ്ങൾക്ക് പിന്നാലെ വിമർശനവും തമാശയും

പേളി–ശ്രീനിഷ് വഴക്ക്? എഐ വീഡിയോ വൈറൽ; വ്യാജ ദൃശ്യങ്ങൾക്ക് പിന്നാലെ വിമർശനവും...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു. ഡൽഹി സർവകലാശാലയിലെ...

Related Articles

Popular Categories

spot_imgspot_img