web analytics

അശ്ലീല വിഡിയോകൾ കണ്ട് പതിവായി പെൺകുട്ടികളെ ശല്യപ്പെടുത്തുന്നു; 14 വയസ്സുകാരനെ അച്ഛൻ വിഷം കൊടുത്തു കൊലപ്പെടുത്തി

പതിവായി അശ്ലീല വിഡിയോകൾ കണ്ട് പെൺകുട്ടികളെ ശല്യപ്പെടുത്തുന്നു എന്ന പരാതിയെത്തുടർന്ന് 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു. മഹാരാഷ്ട്രയിലെ സോളാപൂരിൽ ആണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നത്:

മകൻ മൊബൈൽ ഫോണിൽ പതിവായി അശ്ലീല വിഡിയോ കണ്ട് സ്കൂളിലെ പെൺകുട്ടികളെ ശല്യപ്പെടുത്തുമായിരുന്നു. മാതാപിതാക്കൾ പറയുന്നതൊന്നും മകൻ അനുസരിക്കുമായിരുന്നില്ല. പഠനത്തിലും പിന്നോക്കമായിരുന്ന വിശാലിനെതിരെ സ്കൂളിൽ നിന്നും നിരവധി പരാതികൾ ഉയർന്നതോടെ വിജയ് ജനുവരി 13ന് മകനെ തൻ്റെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി വിഷം കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നു. ഇത് കുടിച്ചതോടെ ബോധരഹിതനായി വീണ വിശാലിനെ വിജയ് ഒറ്റക്ക് വീട്ടിലെത്തിച്ചു. മരിച്ചതോടെ മൃതദേഹം മറവു ചെയ്ത ശേഷം ഭാര്യയുമൊത്ത് സ്റ്റേഷനിലെത്തി വിജയ് കുട്ടിയെ കാണാനില്ലെന്ന് പരാതിനൽകുകയായിരുന്നു. പരാതിയിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മാർട്ടത്തിൽ കുട്ടി വിഷം കഴിച്ച് മരണപ്പെട്ടതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Read Also: പാലക്കാട് ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതിവീണ് അപകടം: വയോധികയുടെ ഇരുകാലുകളും അറ്റു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img