web analytics

വിമാനത്തില്‍ വിതരണം ചെയ്ത ഓംലെറ്റിൽ പാറ്റ: കഴിച്ച 2 വയസ്സുകാരന് ശാരീരിക അവശത: തെളിവടക്കം പരാതിയുമായി യുവതി

വിമാനത്തില്‍ വിതരണം ചെയ്ത ഓംലെറ്റിൽ നിന്ന് പാറ്റയെ കണ്ടെത്തി.ഇത് കഴിച്ചതിനെ തുടര്‍ന്ന് രണ്ടുവയസുകാരനായ കുട്ടിക്ക് ശാരീരിക അവശതയുണ്ടായതായും പരാതി. സുയേഷ സാവന്തെന്ന യുവതിയാണ് പരാതിക്കാരി.A cockroach in an omelette delivered on the plane

സംഭവം ഇങ്ങനെ :

സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ ഫ്ലൈറ്റിലാണ് സംഭവം. പാറ്റയെ കണ്ടെത്തുമ്പോഴേക്കും ഓംലറ്റിന്‍റെ പകുതിയിലേറെയും രണ്ടുവയസുകാരനായ തന്‍റെ മകന്‍ അകത്താക്കിക്കഴിഞ്ഞിരുന്നുവെന്നും യുവതി പറയുന്നു.

ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയ്ക്ക് ചികില്‍സ തേടേണ്ടി വന്നുവെന്നും യുവതി വ്യക്തമാക്കി.

ചിത്രങ്ങള്‍ സഹിതമാണ് മാധ്യമപ്രവര്‍ത്തക കൂടിയായ യുവതി സമൂഹ മാധ്യമമായ എക്സില്‍ പരാതി പങ്കുവച്ചത്. ഡിജിസിഎയെയും എയര്‍ ഇന്ത്യയെയും ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു.

സംഭവം പരിശോധിച്ച് വരികയാണെന്നും നടപടി സ്വീകരിക്കുമെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി.

യുവതിക്കുണ്ടായ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട കാറ്ററിങുകാരോട് വിശദീകരണം തേടുകയും ചെയ്യുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ലോകോത്തര നിലവാരമുള്ള ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായുള്ള ഭക്ഷണം സംഭരിക്കുന്നതെന്നും എയര്‍ ഇന്ത്യ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

Related Articles

Popular Categories

spot_imgspot_img