web analytics

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ നടന്നത്.(Cop killed, another injured in encounter in jammu&kashmir)

ജമ്മു കശ്മീർ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. പൊലീസ് സേനയിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ സേനകൾ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു.

കഠ്‌വ ജില്ലയിലെ കോഗ്– മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന മേഖലയിൽ എത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പ് നടക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img