web analytics

സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളുരു: സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കിയിരുന്ന യുവതിക്കെതിരെ കേസെടുത്തു.

ബെം​ഗളുരു ആർ.ടി നഗർ പൊലീസാണ് നാൽപ്പത്തഞ്ചുകാരിക്കെതിരെ കേസെടുത്തത്.

ആർ ടി നഗറിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അമ്മയുടെ ലൈം​ഗികപീഡനത്തിന് ഇരയായത്.

സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിലാണ് പതിനഞ്ചുകാരി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതിനു പിന്നാലെ കൗൺസിലർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിൽ പതിനഞ്ചുകാരിയുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു.

വർഷങ്ങളായി അമ്മ തന്നെ ലൈം​ഗിക പീഡനത്തിനിരയാക്കുന്നു എന്നായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുകയാണെന്ന് പറഞ്ഞായിരുന്നു അമ്മ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

കഴി‌ഞ്ഞ ആറു വർഷമായി സ്വന്തം അമ്മ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയാണെന്ന് കൗൺസിലർ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പ്രതിയായ യുവതി. ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.

English Summary :

A case has been registered against a woman for allegedly subjecting her own daughter to sexual abuse for over six years.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

Related Articles

Popular Categories

spot_imgspot_img