web analytics

കലക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോ?നിഷ്‌കളങ്കമായ ചോദ്യത്തിന് കലക്ടര്‍ നല്‍കിയ മറുപടിയും മത്സരവും വൈറൽ

തൃശ്ശൂര്‍: കലക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്‌കളങ്ക ചോദ്യത്തിന് കലക്ടര്‍ നല്‍കിയ മറുപടിയും മത്സരവുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് സെന്റ്. മേരീസ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സല്‍മാനാണ് നിഷ്‌കളങ്കമായ ചോദ്യം ചോദിച്ചത്.

കലക്ടര്‍ സാറിനെ ഓടി തോല്‍പ്പിച്ചാല്‍ സ്‌കൂളിന് അവധി തരുമോ?. ചോദ്യത്തിനൊപ്പം തൃശ്ശൂരിലെ എല്ലാ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് താന്‍ അവധി ചോദിക്കുന്നതെന്നും വിശദീകരണം നൽകി.

കലക്ടര്‍ സാറാണെങ്കില്‍ അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തില്‍ പങ്കാളിയായി.

എന്‍ഡ്യൂറന്‍സ് അറ്റ്‌ലറ്റ്‌സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തില്‍ പാലപ്പിള്ളിയില്‍ വച്ചു നടന്ന 12 കിലോമീറ്റര്‍ മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. പക്ഷെ ഇരുവരും ഫിനിഷ് ചെയ്തത് ഒന്നിച്ച്.

വരും ദിവസങ്ങളില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് ആയതിനാല്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്ന് കലക്ടർ പറഞ്ഞു.

എന്നാല്‍ വരുന്ന ദിവസങ്ങളില്‍ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സല്‍മാന്റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നല്‍കി കൊണ്ടാണ് കലക്ടര്‍ ഒടുവിൽ മടങ്ങിയത്.

കായിക അധ്യാപകനായ ജോഷി മാഷില്‍ നിന്നും (ജോബി മൈക്കിള്‍ എം) പരിശീലനം നേടുന്ന സല്‍മാന്‍, കായികരംഗത്ത് ജില്ലയുടെ ഭാവി വാഗ്ദാനമാണ് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത മാരത്തോണ്‍ പാലപ്പിള്ളി ജംങ്ഷനില്‍ നിന്ന് ആരംഭിച്ച് പാലപ്പിള്ളി ഗ്രൗണ്ടില്‍ വച്ചാണ് അവസാനിച്ചത്.

English Summary

The Collector’s response to the innocent question of a child who asked if he would be given leave if he ran and beat the Thrissur Collector is currently garnering attention on social media

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ ജാഗ്രതാനിർദേശം

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ...

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പിടിയിൽ

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ...

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ ഉത്തരവ്

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

​’ഫോൺ പോലും എടുക്കില്ല!’ വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി; പത്തനംതിട്ടയിൽ തർക്കം രൂക്ഷം

​'ഫോൺ പോലും എടുക്കില്ല!' വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി;...

Related Articles

Popular Categories

spot_imgspot_img