ഓൺലൈൻ മണി ഗെയിമിംഗിനെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; 357 നിയമവിരുദ്ധ വെബ്‌സൈറ്റുകൾക്ക് പൂട്ടുവീണു

അനധികൃത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 നിയമവിരുദ്ധ വെബ്‌സൈറ്റുകൾ തടഞ്ഞു കേന്ദ്ര സർക്കാർ. അത്തരം 700 സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് ഡിജിജിഐ ഇതുവരെ 357 നിയമവിരുദ്ധ വിദേശ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ/യുആർഎല്ലുകൾ തടഞ്ഞു.

ഈ വിദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകൾ ഡെബിറ്റ് മരവിപ്പിച്ചതായും മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു.

ജിഎസ്‍ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ചില നിയമവിരുദ്ധ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അടുത്തിടെ നടത്തിയ നടപടിയിൽ, പങ്കെടുക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഡിജിജിഐ തടഞ്ഞു.

കൂടാതെ, I4C, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) എന്നിവയുമായി സഹകരിച്ച് ഏകദേശം 2,000 ബാങ്ക് അക്കൗണ്ടുകളും നാലുകോടി രൂപയും കണ്ടുകെട്ടി. ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) നടപടി ശക്തമാക്കി.

ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർക്കും വിലക്കേർപ്പെടുത്തി. ഓൺലൈൻ പണമിടപാട് ഗെയിമിംഗ്, വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 വിദേശ സ്ഥാപനങ്ങൾ ഡിജിജിഐയുടെ നിരീക്ഷണത്തിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

Other news

യുവാവിന്റെ കുടൽ പൊട്ടി

യുവാവിന്റെ കുടൽ പൊട്ടി കുറുപ്പംപടി: കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളിക്ക്...

ട്രംപിന് നൊബേൽ നല്‍കണം; പാകിസ്താൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ...

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25 ടെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന്...

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ഇന്നലെ രാവിലെ...

Related Articles

Popular Categories

spot_imgspot_img