web analytics

സ്കൂൾ കുട്ടികൾ തമ്മിൽ കത്തിക്കുത്തുണ്ടായ സംഭവം; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശേഷം ഈ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്നതിനായി വന്ന മലയാളം മീഡിയം വിദ്യാർത്ഥികളും, ഇം​ഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുന്ന് വിദ്യാർത്ഥികൾ ചേർന്നായിരുന്നു ആക്രമണം നടത്തിയത്.

വിദ്യാർത്ഥികൾ തമ്മിലുള്ള ആക്രമണത്തിൽ മൂന്നുപേർക്ക് കുത്തേറ്റിരുന്നു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കത്തികൊണ്ട് ആക്രമണം നടത്തിയ വിദ്യാർത്ഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നതാണ്. പരീക്ഷ എഴുതുന്നതിനായ് മാത്രമാണ് സ്കൂളിൽ വരാൻ അനുവാദം നൽകിയിരുന്നത്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കം നിലനിന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത്

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം...

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു Kannur: കനത്ത ചൂടിൽ...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

Related Articles

Popular Categories

spot_imgspot_img