web analytics

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി; പിന്നാലെ മാരക മയക്കുമരുന്നുമായി പിടിയിൽ

മലപ്പുറം: കഞ്ചാവ് കേസിൽ തമിഴ്നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ യുവാവ് മാരക മയക്കുമരുന്നുകളുമായി വീണ്ടും പിടിയിലായി. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വെച്ച് ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പോലീസ് പിടിയിലായത്. നാല് ഗ്രാം എംഡിഎംഎയും, ബ്രൗൺ ഷുഗറും യുവാവിൽ നിന്നും പോലീസ് സംഘം പിടിച്ചെടുത്തു.

തമിഴ്നാട് കൊയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിൻ്റെ മറവിൽ കേരളത്തിലേക്ക് ലഹരി കടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിലെത്തിച്ച മയക്കുമരുന്ന് കാറിൽ കൊണ്ടുനടന്ന് വിൽക്കുന്നതിനിടയിലാണ് പിടി വീണത്. ഇയാൾ ഓടിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊണ്ടോട്ടി ഡിവൈഎസ്‌പി സന്തോഷ്, ഡാൻസാഫ് എസ്.ഐ ബിബിൻ എന്നിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അഞ്ച് മാസം മുൻപ് കഞ്ചാവ് കേസിൽ തമിഴ്നാട് പോലീസ് പിടിയിലായ പ്രതി 2 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കോയമ്പത്തുരിൽ വച്ച് മുൻപും ഇയാൾ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത Thrissur: സംസ്ഥാനത്തിന്റെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img