web analytics

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; 12 വയസ്സുകാരിക്ക് പ്രത്യേക പരിഗണന വേണമെന്ന് സിഡബ്ല്യുസി

കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം.

ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് കുട്ടിക്ക് പരിഗണനയും, സംരക്ഷണവും ആവശ്യമാണെന്നും സിഡബ്ല്യുസി വ്യക്തമാക്കി. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. വിഷയത്തിൽ തീരുമാനമാകുന്നതുവരെ കുട്ടിയെ താൽക്കാലികമായി അവിടെത്തന്നെ താമസിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളാണ് 12 കാരി. അച്ഛൻ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി യാസികയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന ഭയമാണ് 12കാരിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂർ പൊലീസ് പറഞ്ഞു.

രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പറയുന്നത്. നാളുകളായി ഈ വാടക ക്വാർട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. തിങ്കളാഴ്ച രാത്രിയും പതിവുപോലെ കുട്ടിയുമായി ഉറങ്ങാൻ കിടന്നെങ്കിലും, പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്.കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. 12 വയസ്സുകാരിയെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ഗെയിം കളിക്കുന്നത് വിലക്കി; എട്ടാം ക്ലാസുകാരൻ അധ്യാപികയുടെ മൂക്കിൻ്റെ പാലം തകർത്തു

ഗെയിം കളിക്കുന്നത് വിലക്കി; എട്ടാം ക്ലാസുകാരൻ അധ്യാപികയുടെ മൂക്കിൻ്റെ പാലം തകർത്തു ചെങ്ങന്നൂർ:...

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു കോഴിക്കോട്: സൗദി...

ബൈ ബൈ പിണറായി’ ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

'ബൈ ബൈ പിണറായി' ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ്...

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം; അടിപൊളി ഫീച്ചറുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം;...

Related Articles

Popular Categories

spot_imgspot_img