വയനാട് ഉരുൾപൊട്ടൽ ദുരന്തം; മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രത്യേക ധനസഹായം

തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നിബന്ധനകൾക്ക് വിധേയമായാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും, മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് ധനസഹായം ലഭ്യമാവുക. 10 ലക്ഷം രൂപ വീതമാകും ഓരോ കുട്ടിക്കും അനുവദിച്ചിരിക്കുന്നത്. മാത്രമല്ല വനിത ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് ഈ സഹായം ലഭ്യമാവുക. കുട്ടികൾക്കുള്ള പണം അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ … Continue reading വയനാട് ഉരുൾപൊട്ടൽ ദുരന്തം; മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രത്യേക ധനസഹായം