web analytics

വീട്ടിൽ കഞ്ചാവ് വിൽപ്പന; പോലീസ് വരുന്ന വിവരമറിഞ്ഞ് യുവതി ഇറങ്ങിയോടി, ഒടുവിൽ പിടി വീണു

പാലക്കാട്: തെങ്കര ചിറപ്പാടത്ത് വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. 5 കിലോയോളം കഞ്ചാവാണ് പോലീസ് നടത്തിയ തിരച്ചിലിൽ പിടികൂടിയത്. യുവതിയുടെ വീട്ടിലെത്തി ഇടപാടുകാർ കഞ്ചാവ് വാങ്ങുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അതുകൊണ്ടുതന്നെ ചില്ലറ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാവാം പിടിയിലായ കഞ്ചാവെന്നാണ് കരുതുന്നത്. തെങ്കര സ്വദേശിനിയായ ഭാനുമതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് വരുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ ലഭിച്ച ഭാനുമതി രക്ഷപ്പെടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങി ഓടി. ഇവരെ പിന്നീട് പോലീസ് പിടികൂടി.

അതേസമയം ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാമപുരം വടക്കേടത്തുപീടിക ഭാഗത്ത്‌ ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്.

മാർച്ച് ആറിന് ഒരു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ രാമപുരം പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അസം സ്വദേശിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

ചിലർക്ക് ‘അടി’ കിട്ടും, ചിലർക്ക് ‘അലവൻസ്’ കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന് കലിപ്പിലാണോ?

ചിലർക്ക് 'അടി' കിട്ടും, ചിലർക്ക് 'അലവൻസ്' കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന്...

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽഉപരിപഠനത്തിനായി ലണ്ടനിലെത്തിയ കൊല്ലം സ്വദേശിയായ...

ശാസ്താംകോട്ടയിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യം

ശാസ്താംകോട്ടയിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യംശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ്...

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾഇടുക്കി കുമളിക്ക് സമീപം ചക്കുപള്ളം...

റോഡിൽ ഇനി ‘അദൃശ്യ’ക്കണ്ണുകൾ; ഹെൽമെറ്റില്ലാത്തവർ മാത്രമല്ല, സീബ്രാ ലൈൻ തെറ്റിക്കുന്നവരും കുടുങ്ങും! വരുന്നത് വമ്പൻ പണി.

തിരുവനന്തപുരം: നിരത്തിലിറങ്ങുന്ന വാഹനയാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്. ഇനി മോട്ടോർ വാഹന...

Related Articles

Popular Categories

spot_imgspot_img