web analytics

വെളുക്കാൻ തേച്ചത് പാണ്ടായി! സൗന്ദര്യ വർധക ചികിത്സയെ തുടർന്ന് പാർശ്വഫലം; പരാതിയുമായി മോഡൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ചികിത്സ നടത്തിയതിനെ തുടർന്ന് പാർശ്വഫലങ്ങളുണ്ടായെന്ന പരാതിയുമായി മോഡൽ കൂടിയായ യുവതി രംഗത്ത്. യുവതിയുടെ പരാതിയിൽ ഡോ. വരുൺ നമ്പ്യാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.

സാമൂഹ്യമാധ്യമങ്ങൾ വഴിയായിരുന്നു യുവതിയ്ക്ക് ഈ ക്ലിനിക്കിനെ കുറിച്ച് വിവരം ലഭിക്കുന്നത്. സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക് സർജൻ എന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. സൗന്ദര്യ വർധക ചികിത്സയ്ക്കായി യുവതിയുടെ കയ്യിൽ നിന്നും 50,000 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.

നവംബർ 27, ഡിസംബർ 16 എന്നീ ദിവസങ്ങളിലായിരുന്നു യുവതി ആധുനിക സൗന്ദര്യ വർധക ചികിത്സകളിൽ ഒന്നായ ഫെയ്‌സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയയായത്. ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നു ചികത്സ.

ചികിത്സയ്ക്ക് ശേഷം യുവതിയ്ക്ക് പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഡോക്ടറെ സമീപിച്ചെങ്കിലും, തുടർചികിത്സ നല്കിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. പാർശ്വഫലങ്ങളെ തുടർ‍ന്ന് മോഡൽ കൂടിയായ യുവതിയ്ക്ക് തൊഴിൽസംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

സിസിടിവി ദൃശ്യങ്ങൾ കണ്ട് ചിരിക്കണോ അതോ കരയണോ എന്നറിയാതെ ഉടമകളും പൊലീസും; കണ്ണൂരിലെ വിചിത്ര മോഷണത്തിന്റെ കഥ ഇങ്ങനെ

കണ്ണൂര്‍: മോഷണത്തിനിടയില്‍ മുഖം മറയ്ക്കാന്‍ പല വിദ്യകളും കള്ളന്മാര്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍...

ഗില്ലിനായി വാദിച്ചവർ 2! വേണ്ടെന്നു പറഞ്ഞവർ 3; ‘പൊരിഞ്ഞയടി’ ടീം സെലക്ഷനില്‍ സംഭവിച്ചതിങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും വലിയ ചർച്ചയായി...

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം:...

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം സ്വപ്നപദ്ധതിയെന്ന...

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

‘GhostPairing’ സൂക്ഷിക്കണം: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം; എന്താണിത് ?

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ന്യൂഡൽഹി ∙വാട്‌സ്ആപ്പ്...

Related Articles

Popular Categories

spot_imgspot_img