web analytics

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.
സംസ്ഥാനത്തിന് അധികം പരിചയമില്ലാത്ത ഈ ഒരു ബദൽ ഭരണ സംവിധാനക്രമം കേരളത്തിൽ കൊണ്ടുവന്നത് കോൺ​ഗ്രസാണ്. പാശ്ചാത്യ രാജ്യങ്ങളിൽ തുടർന്നു വരുന്ന ജനാധിപത്യ സംസ്ക്കാരത്തിൻറെ ഒരു സംഭാവനയാണിത്.

ഭരണകക്ഷിയുടെ നയങ്ങളേയും നടപടി ക്രമങ്ങളേയും വിമർശനാത്മകമായി വിലയിരുത്തുകയും വേണ്ട തിരുത്തലുകൾ നല്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. കുറച്ചു സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 40-ലേറെ ക്യാമ്പുകളിലായി നടന്ന ബോധവൽക്കരണ പരിപാടികളുടെ ഫലമെന്നോണമാണ് കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കതീതമായ കേരളത്തിൽ നിഴൽ മന്ത്രിസഭ നിലവിൽ വരുന്നത്.

1905-ൽ ഇംഗ്ലണ്ടിലാണ് ഇത്തരം നിഴൽ മന്ത്രിസഭ ആദ്യമായി നിലവിൽ വന്നത്. തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും, പിൻതുടരാനും, ഉത്തരവാദിത്വമുള്ളവരാക്കാനും വേണ്ടിയാണ് നിഴൽ മന്ത്രിസഭ എന്ന സംവിധാനം അന്ന് തുടങ്ങിയത്.

തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും, എന്ന് ജനങ്ങൾക്ക് സൂചന കൊടുക്കാനും, തങ്ങളുടെ നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ, ഭരണപരിചയം കിട്ടാനും, തങ്ങളുടെ ടീമിനെ ജനങ്ങൾക്ക് പരിചയപ്പെടുത്താനും, ഈ രീതി ഉപയോഗിച്ചിരുന്നു.

പ്രത്യേക രേഖകളോ വാർത്തകളോ ഇല്ലാതെ രാജീവ് ഗാന്ധി 1990-ൽ, കുറച്ചു കാലത്തേക്ക്, അടുക്കള കാബിനറ്റ് നടത്തിയിരുന്നതൊഴിച്ചാൽ, രേഖകൾ പ്രകാരം ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിലാണ് നിഴൽ മന്ത്രി സഭ രൂപികരിച്ചത്. 2005 ജനുവരിയിലാണ് ബിജെപിയും ശിവസേനയും ഒരുമിച്ച് വിലാസ് റാവു ദേശ് മുഖ് നയിച്ചിരുന്ന കോൺഗ്രസ് സർക്കാരിനെ നിരീക്ഷിക്കാനായി നാരായണ റാണയുടെയും ഗോപിനാഥ് മുണ്ടയുടെയും നേതൃത്വത്തിൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയത്.

പിന്നീട് 2014-ൽ മധ്യപ്രദേശിൽ കോൺഗ്രസ്സും, 2015-ൽ, ഗോവയിൽ, ആം ആദ്മി പാർട്ടിയും, GenNext എന്ന എൻജിഒയും, നിഴൽ മന്ത്രിസഭ ഉണ്ടാക്കിയിരുന്നു.

എന്നാൽ 2014-ൽ കേന്ദ്ര സർക്കാരിനെ നിരീക്ഷിക്കാൻ, ഉണ്ടാക്കിയ ഒരു നിഴൽ സംവിധാനം ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ആം ആദ്മി സർക്കാരിനെ നന്നാക്കാനായി, 2015-ൽ ബിജെപി നിഴൽ മന്ത്രിസഭ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അങ്ങനെ നോക്കിയാൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയവരെല്ലാം പിന്നീട് അധികാരത്തിലേറിയിട്ടുണ്ടെന്ന് പറയാം. കേരളത്തിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിഴൽ‌ മന്ത്രിസഭ രൂപീകരിച്ച് പ്രവർ‌ത്തനം ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്.

സംസ്ഥാന സർക്കാരിനെതിരായ ആക്രമണം കടുപ്പിക്കാൻ വിഷയങ്ങൾ കണ്ടെത്തുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക തയാറാക്കുക കൂടിയാണ് ഈ നിഴൽ മന്ത്രിസഭയുടെ ലക്ഷ്യം.

ഇതിനായി 2022ൽ യുഡിഎഫ് രൂപീകരിച്ച ഉപസമിതികൾ നിഴൽ മന്ത്രിസഭകളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. സർക്കാരിന്റെ ഓരോ വകുപ്പുകളുടെയും പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം അതിനുള്ളിലെ അഴിമതികൾ കണ്ടെത്തുകയാണ് നിഴൽ മന്ത്രിസഭയുടെ പ്രധാന ലക്ഷ്യം.

വകുപ്പുകളിലെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായങ്ങൾക്കൊപ്പം അതത് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഇത്തരത്തിൽ കിട്ടുന്ന വിഷയങ്ങൾ പരമാവധി ജനങ്ങൾക്കു മുന്നിലെത്തിക്കും.

രണ്ട് വർഷം മികച്ച പ്രവർത്തനം നടത്തി പ്രകടനപത്രികയ്ക്ക് വ്യക്തമായ രൂപം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരത്തെതന്നെ വെളിപ്പെടുത്തിരുന്നു. അന്ന് പ്രതി പക്ഷ നേതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.‘‘ഓരോ വിഷയങ്ങളിലും സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഞങ്ങൾ നേരിടുന്ന പ്രധാന ചോദ്യമുണ്ട്.

നിങ്ങൾ വന്നാൽ‌ എന്തു ചെയ്യുമെന്നാണ് ആ ചോദ്യം. അതിനാൽ തന്നെ എല്ലാ വിഷയത്തിലും കുറ്റം മാത്രം പറയാതെ ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. കുറ്റം മാത്രം പറഞ്ഞിരിക്കാൻ സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ട് വർഷം ഇല്ലെന്നിരിക്കെ പ്രകടന പത്രികയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ ഈ നിഴൽ മന്ത്രിസഭയ്ക്ക് സാധിക്കും’’

നല്ല ഭരണാധികാരികളെ കണ്ടെത്താനും, അവരെ ഭരണം ഏൽപിക്കാനും, ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന എളുപ്പമുള്ള ഒന്നാണ് നിഴൽ മന്ത്രിസഭ. ഈ സംവിധാനം താരതമ്യേന ലളിതമാണ്. ഇത്തരമൊരു സംവിധാനം വരുന്നതോടെ ജനപക്ഷത്തുനിന്നു കൊണ്ട്, ജന നന്മ ലാക്കാക്കി പ്രവർത്തിക്കാൻ ഭരണത്തിൽ ഇരിക്കുന്നവർ നിർബന്ധിതരാകും.

കേരളത്തിലെ നിഴൽ മന്ത്രിസഭ നയിക്കുന്നവർ

സാമ്പത്തികവും ആസൂത്രണവും, തദ്ദേശം – സി.പി.ജോൺ

വിദ്യാഭ്യാസം – കെ.സി.ജോസഫ്

ആരോഗ്യം – എം.കെ.മുനീർ

കൃഷി – മോൻസ് ജോസഫ്

നിയമസഭയിൽ ആഭ്യന്തര വകുപ്പും പൊതുഭരണ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുന്നത് പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തിലാണ്. സാമ്പത്തിക വിഭാഗത്തിന് റോജി എം.ജോണും എ.പി.അനിൽകുമാറുമാണ് നേതൃത്വം നൽകുന്നത്. തീരദേശവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും വിവരശേഖരണം എം.വിൻസെന്റിന്റെ നേതൃത്വത്തിൽ നടക്കുമ്പോൾ പരിസ്ഥിതി, വന്യജീവി–മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നത് സണ്ണി ജോസഫാണ്.

നിഴൽ മന്ത്രിസഭയുടെ ഗുണങ്ങൾ:

സർക്കാരിൻറെ നയങ്ങളെക്കുറിച്ചും, പ്രവൃത്തികളെക്കുറിച്ചും, കൃത്യമായി പിന്തുടരാനാകുന്നു.

സർക്കാരിൻറെ നയങ്ങളെ, ആ വിഷയത്തിൽ വിദഗ്ദ്ധരായ ആൾക്കാർ വിലയിരുത്തുന്നു.

സർക്കാരിൻറെ നയങ്ങൾക്ക് ജനകീയ ബദലുകൾ അന്വേഷിക്കുന്നു.

സർക്കാരിനെ ജനപക്ഷത്തുനിന്ന് ഉപദേശിക്കുന്നു.

ആവശ്യമായ സമയത്ത് വേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു മുൻകൂട്ടി ഉപദേശിക്കുന്നു.

സർക്കാരിൻറെ നയങ്ങളെ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ, ലളിതമായി വിശദീകരിക്കാൻ കഴിയുന്നു.

സർക്കാർ നടപടികളുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണ പൗരന്മാരിൽ ഉണ്ടാക്കുന്നു.

പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചർച്ചയ്ക്ക് സഹായിക്കുന്നു.

വ്യത്യസ്ത ആവശ്യക്കാരുടെ ആവശ്യങ്ങൾക്ക് ചർച്ചകളിലൂടെ കൂടുതൽ വ്യക്തത ഉണ്ടാകുന്നു.

spot_imgspot_img
spot_imgspot_img

Latest news

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ...

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം വിശ്വാസയോഗ്യമല്ല’; കോടതിയുടെ നിരീക്ഷണം ഇങ്ങനെ

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം...

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം തിരുവനന്തപുരം: ലൈംഗികാതിക്രമ...

കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി

കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി കൊച്ചി: നടി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം എങ്ങനെ നടത്തും; അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ട് നിരത്തി കോടതി

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം എങ്ങനെ നടത്തും; അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ട്...

Other news

പാക്ക് ചെയ്യാൻ ബോക്സ് ഇല്ല; ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം; ഒരാൾക്ക് 20 എണ്ണം മാത്രം

പാക്ക് ചെയ്യാൻ ബോക്സ് ഇല്ല; ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം ശബരിമലയിൽ അരവണ...

പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്

പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട് തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും...

ചർമ്മത്തിന് “ശ്വാസം എടുക്കാൻ” ഇട നൽകും ‘സ്കിൻ ഫാസ്റ്റിംഗ്’; പുതിയ സൗന്ദര്യ രഹസ്യം

ചർമ്മത്തിന് “ശ്വാസം എടുക്കാൻ” ഇട നൽകും ‘സ്കിൻ ഫാസ്റ്റിംഗ്’; പുതിയ സൗന്ദര്യ...

നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി; മറഞ്ഞിരുന്ന് യുവതിയെ കയറിപ്പിടിച്ചു; തലശ്ശേരിയിൽ യുവാവിനെ നൊടിയിടയിൽ പിടികൂടി പോലീസ്

നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ പിടികൂടി തലശ്ശേരി (കണ്ണൂർ): തലശ്ശേരിയിൽ...

സുനി പറഞ്ഞ ‘മാഡം’…ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി

സുനി പറഞ്ഞ ‘മാഡം’…ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട്...

240 സീറ്റ്… മൂന്നാം വലിയ കക്ഷിയായി മുസ്ലീം ലീ​ഗ്

240 സീറ്റ്… മൂന്നാം വലിയ കക്ഷിയായി മുസ്ലീം ലീ​ഗ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ...

Related Articles

Popular Categories

spot_imgspot_img