web analytics

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29 വർഷം തടവും 65000 രൂപ പിഴയും. പാമ്പാടുമ്പാറ വില്ലേജിൽ നെല്ലിപ്പാറ ചെമ്പൊട്ടിൽ ഷിനസ്സിനെ ( 26) ആണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.

പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവും ഐ.പി.സി.  വകുപ്പ് പ്രകാരം ഒൻപത് വർഷത്തെ കഠിന തടവും ആണള്ളത്. 2022 ലാണ് കേസി‌നാസ്പതമായ സംഭവം.

നെടുംകണ്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസികുഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. നെടുംകണ്ടം മുൻ സി.ഐ. ആയിരുന്ന ബി.എസ് ബിനു. ആണ് കേസ് അനേഷിച്ചത്.

വയലറ്റ് വസന്തം കാണാൻ മൂന്നാറിലേക്ക് പോകുന്നവർ നിർബന്ധമായും തൊപ്പിയും സൺഗ്ലാസും ധരിക്കണം; കാരണം ഇതാണ്

തി​രു​വ​ന​ന്ത​പു​രം: മൂന്നാറിന് ഓരോ കാലത്തും ഓരോരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും. 

തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത മരങ്ങൾ കാണാൻ  സഞ്ചാരികളുടെ തിരക്കാണ്.

നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ ഈ വയലറ്റ് വസന്തം കാണാൻ എത്തുന്നവർ അൽട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നാണ് പുതിയ റിപ്പോർട്ട് .

ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങ​ളാ​ണ് പുറത്തുവന്നത്. പ​ട്ടി​ക പ്ര​കാ​രം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ പ​തി​ച്ച​ത് കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലു​മാ​ണ്. അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​ക അ​നു​സ​രി​ച്ച് ര​ണ്ടി​ട​ത്തും എ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്നത്.

അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ആ​റു​മു​ത​ൽ ഏ​ഴു​വ​രെ‌​യെ​ങ്കി​ൽ യെ​ല്ലോ അ​ല​ർ​ട്ടും എ​ട്ടു മു​ത​ല്‍ പ​ത്തു​വ​രെ​യെ​ങ്കി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ടും 11നു ​മു​ക​ളി​ലേ​ക്കാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടു​മാ​ണ് ന​ല്‍​കാറുള്ളത്.

ചെ​ങ്ങ​ന്നൂ​ർ (ഏ​ഴ്), കോ​ന്നി (ഏ​ഴ്), ച​ങ്ങ​നാ​ശേ​രി (ആ​റ്), തൃ​ത്താ​ല (ആ​റ്), പൊ​ന്നാ​നി (ആ​റ്), എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് സൂ​ര്യാ​ത​പ​ത്തി​നും ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്കും നേ​ത്ര​രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

റിപ്പോർട്ട് പ്രകാരം പ​ക​ൽ 10 മു​ത​ൽ മൂ​ന്നു മ​ണി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത്. ആ​യ​തി​നാ​ൽ ആ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​രം ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കണം.

പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ തൊ​പ്പി, കു​ട, സ​ൺ​ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കണം. ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്.
യാ​ത്ര​ക​ളി​ലും മ​റ്റും ഇ​ട​വേ​ള​ക​ളി​ൽ ത​ണ​ലി​ൽ വി​ശ്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

അത് നടന്നാൽ പെട്രോള്‍ – ഡീസല്‍ വില കുതിക്കും; നിര്‍ണായക തീരുമാനത്തിന് കേന്ദ്രം

അത് നടന്നാൽ പെട്രോള്‍ - ഡീസല്‍ വില കുതിക്കും; നിര്‍ണായക തീരുമാനത്തിന്...

കേരളത്തിന് റെയിൽവേയുടെ കൈനീട്ടം; ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും കേന്ദ്ര അംഗീകാരം

ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും കേന്ദ്ര അംഗീകാരം സംസ്ഥാനത്തെ റെയിൽവേ...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

ആദ്യം ഡെൽഫി ചോദിച്ചു, പിന്നെ കടന്നുപിടിച്ചു; ഫോൺ ശരിയാക്കാൻ എത്തിയ യുവാവ് അറസ്റ്റിൽ

ആദ്യം ഡെൽഫി ചോദിച്ചു, പിന്നെ കടന്നുപിടിച്ചു; ഫോൺ ശരിയാക്കാൻ എത്തിയ യുവാവ്...

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല് പിടിപ്പിച്ച് സി. ദിവാകരൻ

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല്...

തെരുവു മനുഷ്യന് എല്ലിൻകഷ്ണം നൽകി വീഡിയോ എടുത്തു; ലൈക്കിനും വ്യൂവിനും വേണ്ടി പാവപ്പെട്ടവനെ അവഹേളിച്ച യുവാവിന് കോടതിയുടെ എട്ടിന്റെ പണി !

തെരുവു മനുഷ്യന് എല്ലിൻകഷ്ണം നൽകി; യുവാവിന് കോടതിയുടെ കനത്തപിഴ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ...

Related Articles

Popular Categories

spot_imgspot_img