ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ചൈനയുടെ പുതിയ കണ്ടുപിടുത്തം; ബഹിരാകാശത്തു നിന്നും മനുഷ്യമുഖം തിരിച്ചറിയുന്ന ചാരഉപ​ഗ്രഹം

ബെയ്‌ജിങ്: 60 മൈലിലധികം അതായത് 100 കിലോമീറ്റർ അകലെ നിന്ന് മനുഷ്യൻറെ മുഖംവരെ പകർത്താൻ ശക്തിയുള്ള ലേസർ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ഒരു ഉപഗ്രഹം നിർമിച്ചിരിക്കുകയാണ് ചൈന.

റിപോർട്ടുകൾ പ്രകാരം, ശാസ്ത്രജ്ഞർ ദ്വിമാന അല്ലെങ്കിൽ ത്രിമാന ചിത്രങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തരം ലേസർ റഡാറായ സിന്തറ്റിക് അപ്പർച്ചർ ലിഡാർ (SAL) അടിസ്ഥാനമാക്കിയുള്ള ഒരു പരീക്ഷണം നടത്തി.

ചൈനയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ക്വിങ്ഹായ് തടാകത്തിന് കുറുകെയാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഭൂമിയിലുള്ള കാര്യങ്ങളെല്ലാം മുമ്പ് സാധിക്കാത്ത വിധത്തിൽ വിശദമായി നിരീക്ഷിക്കാൻ ചൈനയുടെ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനെ ഉദ്ദരിച്ച് ലൈവ് സയൻസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

മുൻനിര സ്പൈ ക്യാമറകളുമായും പരമ്പരാഗത ദൂരദർശിനികളുമായും താരതമ്യപ്പെടുത്തുമ്പോൾ 100 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രകടന വർദ്ധനവാണ് വന്നിരിക്കുന്നത്.

ചൈനയിലെ അക്കാദമി ഓഫ് സയൻസസിൻറെ എയ്‌റോസ്‌പേസ് ഇൻഫർമേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ചൈനീസ് ജേണൽ ഓഫ് ലേസേഴ്‌സിൽ (ലക്കം 52, വാല്യം 3) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ഈ കണ്ടെത്തലുകളെ പറ്റി വിശദമാക്കിയിട്ടുണ്ട്.

മറ്റ് ബീം-സ്‍കാനിംഗ് റഡാർ ഇമേജറി സിസ്റ്റങ്ങളെ അപേക്ഷിച്ച് മികച്ച റെസല്യൂഷൻ ചിത്രങ്ങൾ നൽകുന്നതിന് സിന്തറ്റിക് അപ്പർച്ചർ ലിഡാർ ഒരു വസ്തുവിൻറെ (ഉപഗ്രഹം പോലുള്ളവ) ചലനത്തെ ആശ്രയിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻ എസ്.എ.ആർ സിസ്റ്റങ്ങൾ കൂടുതൽ തരംഗദൈർഘ്യമുള്ള മൈക്രോവേവ് വികിരണത്തെയാണ് ആശ്രയിച്ചിരുന്നത്. ഇതുമൂലം കുറഞ്ഞ റെസല്യൂഷൻ ചിത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഈ പുതിയ സംവിധാനം ഒപ്റ്റിക്കൽ തരംഗദൈർഘ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവയ്ക്ക് മൈക്രോവേവുകളേക്കാൾ വളരെ കുറഞ്ഞ തരംഗദൈർഘ്യമാണുള്ളത്. അതുകൊണ്ട് തന്നെ അവ വ്യക്തമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

ലിഡാർ സിസ്റ്റത്തിൽ നിന്ന് 63.3 മൈൽ (101.8 കിലോമീറ്റർ) അകലെ സ്ഥാപിച്ചിരുന്ന പ്രതിഫലന പ്രിസങ്ങളുടെ നിരകളെ ലക്ഷ്യം വച്ചുള്ള പരീക്ഷണത്തിനിടെ, ഉപകരണം 0.07 ഇഞ്ച് (1.7 മില്ലിമീറ്റർ) വരെ ചെറിയ വിശദാംശങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 0.61 ഇഞ്ച് (15.6 മില്ലിമീറ്റർ) ഉള്ളിലേക്കുള്ള ദൂരം അളന്നു.

മുൻകാല നേട്ടങ്ങളിൽ നിന്നുനോക്കുമ്പോൾ വലിയൊരു കുതിച്ചുചാട്ടമാണിത്, 2011-ൽ പ്രതിരോധ സ്ഥാപനമായ ലോക്ക്ഹീഡ് മാർട്ടിൻ നടത്തിയ പരീക്ഷണം 1 മൈൽ (1.6 കിലോമീറ്റർ) അകലെ നിന്ന് 0.79 ഇഞ്ച് (2 സെൻറിമീറ്റർ) റെസല്യൂഷൻ കൈവരിച്ചിരുന്നു. 4.3 മൈൽ (6.9 കിലോമീറ്റർ) അകലെ അന്നത്തെ ഏറ്റവും മികച്ച 1.97 ഇഞ്ച് (5 സെ.മീ) റെസല്യൂഷൻ നേടിയ ഒരു പരീക്ഷണവും ശാസ്ത്രജ്ഞർ നേരത്തെ നടത്തിയിരുന്നു.

ഈ ഏറ്റവും പുതിയ മുന്നേറ്റം കൈവരിക്കുന്നതിനായി, ചൈനീസ് സംഘം ലിഡാർ സിസ്റ്റത്തെ നയിക്കുന്ന ലേസർ-ബീമിനെ 4×4 മൈക്രോ-ലെൻസ് അറേയിലൂടെ വിഭജിച്ചു. ഇത് സിസ്റ്റത്തിൻറെ ഒപ്റ്റിക്കൽ അപ്പർച്ചർ- ഒരു ക്യാമറ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിൻറെ അളവ് നിയന്ത്രിക്കുന്ന ഓപ്പണിംഗ് 0.68 ൽ നിന്ന് 2.71 ഇഞ്ച് (17.2 എംഎം മുതൽ 68.8 എംഎം വരെ) ആയി വികസിപ്പിച്ചിരിക്കുകയാണ്.

ഈ രീതിയിൽ, അത്തരം ക്യാമറ സിസ്റ്റങ്ങളെ പരിമിതപ്പെടുത്തിയിരിക്കുന്ന അപ്പർച്ചറിൻറെ വലുപ്പവും കാഴ്ച മണ്ഡലവും തമ്മിലുള്ള വ്യത്യാസം ഗവേഷകർക്ക് മറികടക്കാൻ സാധിച്ചു.

എന്നാൽ ഈ പരീക്ഷണം നടത്താൻ തിരഞ്ഞെടുത്തത് സ്ഥിരമായ കാറ്റും പരിമിതമായ മേഘക്കൂട്ടങ്ങളും ഉള്ള മികച്ച കാലാവസ്ഥയും അന്തരീക്ഷ സാഹചര്യങ്ങളും ഉള്ള സ്ഥലത്താണ്.

പ്രതികൂല കാലാവസ്ഥ ഒരു പക്ഷെ ഈ സിസ്റ്റത്തിൻറെ കൃത്യതയെ ബാധിച്ചേക്കാം എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ഈ ഉപഗ്രഹ സാങ്കേതികവിദ്യ ചൈന ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ലോകത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്....

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

Other news

സുനിത വില്യംസിൻറെ മടക്കയാത്ര സമയം പുനക്രമീകരിച്ചു; യാത്ര 17 മണിക്കൂറോളം

ന്യൂയോർക്ക്: സുനിത വില്യംസും, ബുച്ച് വിൽമോറും ഉൾപ്പടെയുള്ള ക്രൂ -9 സംഘത്തിൻറെ...

ഈ അഞ്ച് ആരോഗ്യകരമായ ഉറക്കശീലങ്ങൾ പാലിക്കൂ; നിങ്ങൾക്ക് ദീർഘായുസ്സോടെ ഇരിക്കാം !

ഉറങ്ങാനുള്ള പകുതിയിലേറെ സമയവും കയ്യിലുള്ള മൊബൈൽ ഫോണിൽ നോക്കി കളയുന്നവരായിരിക്കും നമ്മിൽ...

യു.കെ.യിൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ വിലക്കാൻ നീക്കം..? ലേബർ സർക്കാർ പറയുന്നത്….

യു.കെ.യിലെ സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുന്നതിനുള്ള നീക്കവുമായി കൺസർവേറ്റീവുകൾ. ഇതിനായി എം.പി.മാർക്ക്...

വിശ്വാസി സമൂഹത്തിന് ആശ്വാസം; മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി; ആശുപത്രിയിലെ ചാപ്പലിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ

വിശ്വാസി സമൂഹത്തിന് ആശ്വാസം. മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി.റോമിലെ ജെമെല്ലി ആശുപത്രിയിലെ...

‘ഗുരുവായൂരപ്പന്റെ ഭക്തനാണ്’; ഗായകൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര പ്രവേശനം നൽകണമെന്ന് ശിവഗിരി മഠം

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ...

കാസർഗോഡ്, കുമ്പള ദേശീയപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു

കുമ്പള: കാസർഗോഡ് കുമ്പള ദേശീയപാതയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!