ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പൊൻമാൻ’. ജനുവരി 30 ന് തിയേറ്ററിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. മാർച്ച് 14 മുതൽ പൊന്മാൻ ഒടിടി പ്ളാറ്റ്ഫോമായാ ജിയോഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ആരംഭിക്കും.
ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവുമാണ്.
ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന അജേഷ് എന്ന കഥാപാത്രവും, സജിൻ ഗോപുവിന്റെ മരിയനും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലിജോമോൾ ജോസാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചുരുക്കി പറഞ്ഞാൽ കല്യാണ വീടുകളിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘പൊൻമാൻ’. കൊല്ലമാണ് കഥാ പരിസരം.കല്യണ സമ്മാനമായി 500 കിട്ടായാൽ തിരിച്ച് അറുനൂറ് കൊടുക്കുന്നതാണ് അന്തസ്സെന്ന് കരുതുന്ന ആളാണ് അജീഷ്. ഈ അന്തസ്സിന്റെ പുറത്ത് നടക്കുന്ന വിഷയങ്ങളിലാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശെരിക്കും പറഞ്ഞാൽ പൊന്നും കല്യാണ വീടും പണപ്പിരിവും പ്രധാന സംഭവങ്ങളാകുന്ന ഡ്രാമ ത്രില്ലറാണ് പൊൻമാൻ.