web analytics

ഒരു കുടുംബത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ 3 മരണം..!

മധ്യപ്രദേശിലെ സിന്ധിയിലെ കുടുബത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞത് മൂന്നു ജീവൻ. സിഹോലിയ ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അഭയ് രാജ് യാദവ് (34), ഭാര്യ സവിത(30), അഭയിന്‍റെ മുത്തശ്ശന്‍ രാമവതാര്‍ യാദവ് എന്നിവരാണ് മരിച്ചത്. 

മദ്യപാനവും കഞ്ചാവുപയോഗവും പതിവാക്കിയ അഭയ് വെള്ളിയാഴ്ച വൈകുന്നേരം ഭാര്യ സവിതയെ മര്‍ദിച്ചു.
പിന്നാലെ കോടാലിയെടുത്ത് വെട്ടിക്കൊലപ്പെടുത്തി.

തുടർന്ന് മുത്തശ്ശനും അഭയ്​യുമായി ഇതേച്ചൊല്ലി കടുത്ത വാഗ്വാദമുണ്ടായി. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ അഭയ് തൂങ്ങി മരിച്ചു.  അഭയിനെയും ഭാര്യ സവിതയെയും രാത്രി ഒന്‍പത് മണിയോടെ ഒന്നിച്ച് ദഹിപ്പിച്ചു. 

മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചുമകനെയും ഭാര്യയെയും നഷ്ടമായതില്‍ ദുഖാര്‍ത്തനായ രാമവതാര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും അഭയ്​യിന്‍റെ ചിതയിലേക്ക് ചാടി മരിക്കുകയും ആയിരുന്നു എന്നാണ് വിവരം.

ലഹരിക്കടിമയായ അഭയും ഭാര്യയും തമ്മില്‍ മിക്കവാറും കലഹം പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img