web analytics

വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടാവശ്യങ്ങൾക്കായി വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. മങ്ങാട് കൂട്ടാക്കിൽ ദേവിയാണ് മരിച്ചത്.

61 വയസായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വയോധികയ്ക്ക് പാമ്പ് കടിയേറ്റത്. അപകടം നടന്ന ഉടൻ തന്നെ ദേവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

അതേസമയം കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരിൽ 66 ശതമാനവും വനത്തിന് പുറത്ത് വച്ചുള്ള പാമ്പുകടിയേറ്റെന്ന് റിപ്പോർട്ട്. 2017-18 മുതൽ 2024-25 വരെയുള്ള ജനുവരി 31 വരെയുള്ള സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ 774 പേരാണ് കൊല്ലപ്പെട്ടത്.

ഇതിൽ 516 പേരും വനത്തിന് പുറത്ത് വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചവരാണ്. മരണങ്ങൾ എല്ലാം ആനകൾ, കാട്ടുപന്നികൾ, കടുവകൾ, കാട്ടുപോത്തുകൾ എന്നിവയുടെ ആക്രമണത്താൽ സംഭവിച്ചതാണ്.

2010 മുതൽ 2020 വരെയുള്ള മറ്റൊരു 10 വർഷത്തെ ഡാറ്റ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള 1,048 മരണങ്ങളിൽ 729 എണ്ണം പാമ്പുകടിയോണെന്നാണ്.

പാമ്പുകളെ വന്യജീവികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാൽ, അവയുടെ ആക്രമണങ്ങൾ പലപ്പോഴും കാടിന് പുറത്താണ് സംഭവിക്കുന്നത്.

ധാരാളം ‘കാവുകൾ’ അപ്രത്യക്ഷമായതിനാൽ പാമ്പുകൾ കൂടുതലായി ജനവാസമേഖലകളിലേക്ക് എത്തുന്നുവെന്നാണ് കേരളത്തിലെ പാമ്പുകടിയേറ്റ സംഭവങ്ങളെക്കുറിച്ച് പഠിച്ച കേരള വന ഗവേഷണ സ്ഥാപനത്തിലെ (കെഎഫ്ആർഐ) ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

കാവുകളും സർപ്പ കാവുകളും പാമ്പുകൾക്ക് സുരക്ഷിതമായ ആവാസ കേന്ദ്രങ്ങളായിരുന്നു. എന്നാൽ കാവുകൾ നശിപ്പിക്കപ്പെട്ടതോടെ പാമ്പുകൾക്ക് പുതിയ സങ്കേതങ്ങൾ കണ്ടെത്തേണ്ടി വന്നു. അവ പലപ്പോഴും മനുഷ്യരുടെ താമസ സ്ഥലത്തേക്ക് എത്തുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഇതുകൂടാതെ കാലാവസ്ഥ മാറ്റവും പാമ്പുകൾ കൂടുതൽ ജനവാസമേഖലയിലേക്ക് എത്താൻ ഇടയാക്കിയിട്ടുണ്ട്. രക്തത്തിന് തണുപ്പുള്ള ജീവികളായ പാമ്പുകൾ ശരീര താപനില നിയന്ത്രിക്കാൻ പരിസ്ഥിതിയെ ആശ്രയിക്കേണ്ടിവരും. പാമ്പുകൾ വീടുകൾക്കുള്ളിൽ ആശ്വാസം കണ്ടെത്തുന്നതിന്റെ ഒരു കാരണം ഇതാണെന്ന് കെഎഫ്ആർഐ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2024 ൽ മാത്രം വനം വകുപ്പ് 16,453 പാമ്പുകളെ ജനവാസ മേഖലകളിൽ നിന്ന് പിടിച്ച് കാട്ടിലേക്ക് തുറന്നുവിട്ടു. മുൻകാലങ്ങളിൽ, കാവുകൾക്കുള്ളിലെ പച്ചപ്പിൽ പാമ്പുകൾ സുരക്ഷിതരായിരുന്നു. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പാമ്പുകടിയേറ്റ മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, ഈ കാലയളവിൽ 729 മരണങ്ങളിൽ 192 മരണങ്ങളും സംഭവിച്ചത് പാലക്കാടാണ്. കൂടാതെ, പാമ്പുകടിയേറ്റവരിൽ പലരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

Related Articles

Popular Categories

spot_imgspot_img